വയനാട് ജില്ലാ അതിര്‍ത്തിയില്‍ ചെക്ക്‌പോസ്റ്റ് പരിശോധന ഒഴിവാക്കി
കല്‍പറ്റ: കൊറോണ വൈറസ് രോഗവ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നീക്കിയതോടെ ജില്ലാ അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റ് പരിശോധന ഒഴിവാക്കി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലാ അതിര്‍ത്തികളിലെ ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചിരിക്കുന്നത്.
ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. എന്നാല്‍ ഇതിന് മുമ്പായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശം തേടിയിരിക്കണം.

അന്തര്‍സംസ്ഥാന ചെക്‌പോസ്റ്റുകളായ മുത്തങ്ങ, ബാവലി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാരേയും തിരികെ വിളിച്ചിട്ടുണ്ട്. അതേസമയം തന്നെ ചെക്ക്‌പോസ്റ്റുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി തഹസില്‍ദാര്‍മാര്‍ ഉദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒഴികെ മറ്റൊരിടത്തും അധ്യാപകരെ നിയമിക്കേണ്ടതില്ലെന്നാണ് തീരുമാനം.
തകരപ്പുഴ ചെക്‌പോസ്റ്റില്‍ പൊലിസ്, ആരോഗ്യവകുപ്പ് പരിശോധനകള്‍ തുടരും. അതസമയം വാഹന പരിശോധനകള്‍ക്കായി മൊബൈല്‍ ആപ്പ് ഉപയോഗിക്കേണ്ടതില്ലായെന്നാണ് തീരുമാനം. കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ളിയില്‍ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടരണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ഇതോടൊപ്പം കൊവിഡ് കെയര്‍സെന്ററുകളായി ഏറ്റെടുത്ത ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, യൂണിറ്റുകള്‍ എന്നിവ നിലവില്‍ ക്വാറന്‍ീനില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞു പോകുന്ന മുറയ്ക്ക് ഇത്തരം സ്ഥാപനങ്ങളുടെ കൈവശക്കാര്‍ക്ക് തിരികെ നല്‍കുവാന്‍ തീരുമാനിച്ചതായി കളക്ടര്‍ അറിയിച്ചു.
എന്നാല്‍ അടിയന്തിര സാഹചര്യമുണ്ടാകുന്ന പക്ഷം ഇത്തരം സ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഏറ്റെടുക്കാവുന്നതും ആവശ്യം കഴിയുന്ന മുറയ്ക്ക് തിരിച്ചു നല്‍കാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications