വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ ഒളിച്ചുതാമസിച്ചു: പോലീസ് കേസെടുത്തു

Google Oneindia Malayalam News

കല്‍പറ്റ: അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും കേരളത്തിലെ മറ്റ് ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയില്‍ കനത്ത ജാഗ്രതായാണ് തുടരുന്നത്. ഇതുവരെ ഒരു കേസും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കോവിഡ് സ്ഥിരീകരിച്ച ജില്ലകളിലേത് പോലെ വരും ദിവസങ്ങളില്‍ ഇവിടേയും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്ന സൂചനയുണ്ട്.

അയല്‍ജില്ലകളില്‍ നിന്ന് വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വയനാട്ടില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതൊണ് കലക്ടർ ഡോ. അദീല അബ്ദുല്ല അറിയിച്ചത്. അതിനിടെ വിദേശത്ത് നിന്ന് എത്തിയവര്‍ വയനാട്ടില്‍ ഒളിച്ചു താമസിച്ച സംഭവവും വയനാട്ടില്‍ ഉണ്ടായി. കുടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

മലപ്പുറം സ്വദേശികള്‍

മലപ്പുറം സ്വദേശികള്‍

വിദേശത്ത് നിന്ന് എത്തിയ മലപ്പുറം സ്വദേശികളാണ് നിര്‍ദ്ദേശം ലംഘിച്ച് ഹോട്ടലില്‍ ഒളിച്ചു താമസിച്ചത്. വിദേശത്ത് നിന്ന് വന്നതാണെന്ന കാര്യം മറച്ചു വെച്ചായിരുന്നു ഇവര്‍ മേപ്പാടിയിലെ ഹോംസ്റ്റേയില്‍ താമസിച്ചത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. വയനാട് ജില്ലയിലേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിന് പിന്നാലെയാണ് ഈ വിവരം പുറത്ത് വരുന്നത്.

പരിശോധന കര്‍ശനമാക്കി

പരിശോധന കര്‍ശനമാക്കി

ഇതേ തുടര്‍ന്ന് ലക്കിടി, ബോയ്സ് ടൗൺ, നിരവിൽപുഴ, പേരിയ എന്നിവിടങ്ങളിൽ പൊലീസും ആരോഗ്യവകുപ്പും വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വയനാട്ടിലേക്ക് പ്രവേശിക്കാനെത്തുന്നവരെ അതിര്‍ത്തികളില്‍ നിന്ന് തന്നെ തിരിച്ചയക്കും.

അവശ്യ സര്‍വീസുകള്‍ തുടരും

അവശ്യ സര്‍വീസുകള്‍ തുടരും

അതേസമയം ജില്ലയിലെ അവശ്യ സര്‍വീസുകള്‍ മുടക്കമില്ലാതെ തുടരും. കടകള്‍ എല്ലാം തന്നെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയെങ്കിലും തുറന്നുപ്രവർത്തിക്കും. ഹോടലുകളും മെഡിക്കല്‍ ഷോപ്പുകളും സാധാരണപോലെ രാവിലെ മുതല്‍ രാത്രി വരെ തുറന്ന് പ്രവര്‍ത്തിക്കും. പട്ടിഗവര്‍ഗ കോളനികളില്‍ നിന്നും കര്‍ണാടകയില്‍ ജോലിക്ക് പോയവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 1667 പേര്‍ ജോലിക്ക് പോയതില്‍ 883 പേര്‍ ഇനിയും തിരിച്ചു വരാനുണ്ട്.

നിരീക്ഷണത്തില്‍ കഴിയുന്നത്

നിരീക്ഷണത്തില്‍ കഴിയുന്നത്

അതേസമയം ജില്ലയില്‍ 225 പേരെക്കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ വയനാട്ടില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ എണ്ണം 1142 ആയി. 33 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 28 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. അഞ്ച് എണ്ണത്തിന്‍റെ പരിശോധന ഫലം കൂടി ഇനി വരാനുണ്ട്.

Recommended Video

cmsvideo
80 Cities Across India Go Into Lockdown Till March 31. What It Means?
ആശുപത്രികളുടെ കണക്കെടുപ്പ്

ആശുപത്രികളുടെ കണക്കെടുപ്പ്

വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തിന്‍റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങളുടെ കണക്കെടുപ്പ് ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ സ്വാകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 28 ആശുപ്രതികളിലായി 725 റൂമുകളാണ് ഉള്ളത്. 62 വാര്‍ഡുകളിലായി 1108 ബെഡുകളുണ്ട്. 117 ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുണ്ട്. 22 വെന്‍റിലേറ്റര്‍ സൗകര്യവും 13 ആംബുലന്‍സുകളുമാണ് ജില്ലയില്‍ ഉള്ളത്.

 ഗള്‍ഫും നിശ്ചലം: സൗദിയില്‍ നിശാനിയമം, വിമാന സര്‍വീസുകള്‍ നിര്‍ത്തി യുഎഇ,ബഹ്റൈനില്‍ കടകള്‍ അടച്ചിടും ഗള്‍ഫും നിശ്ചലം: സൗദിയില്‍ നിശാനിയമം, വിമാന സര്‍വീസുകള്‍ നിര്‍ത്തി യുഎഇ,ബഹ്റൈനില്‍ കടകള്‍ അടച്ചിടും

 അടച്ചു പൂട്ടുമോ കേരളവും; 10 ജില്ലകളുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഇന്ന് അടച്ചു പൂട്ടുമോ കേരളവും; 10 ജില്ലകളുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഇന്ന്

Wayanad
English summary
coronavirus: police register case against malappuram natives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X