വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 100 കോടിയുടെ ഹോട്ടല്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക്

  • By News Desk
Google Oneindia Malayalam News

ബത്തേരി: വയനാട്ടില്‍ അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. പൂള വയലില്‍ ലാഡര്‍ എന്ന സഹകരണ സ്ഥാപനം 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 4 തൊഴിലാളികള്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ ബംഗാള്‍ സ്വദേശികളും ഒരാള്‍ ഒഡിഷ സ്വദേശിയുമാണ്.

തിങ്കളാഴ്ച്ച രാത്രി ഒരാള്‍ക്ക് പനി വന്നതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നത്. അതില്‍ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് രോഗം പടര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ട്രക്ക് ഡ്രൈവറില്‍ നിന്നാകാം എന്നാണ് പ്രാഥമിക നിഗമനം.

wayanad

മൂന്നോറോളം പേരാണ് ഇവിടെ കെട്ടിട നിര്‍മ്മാണത്തിനായി ഉണ്ടായിരുന്നത്. ഇതില്‍ ഇരുന്നൂറ്റന്‍പതോളം പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീണ്ടതോടെ പകുതിയോളം പേര്‍ തിരികെ പോയിരുന്നു. ബാക്കിയുള്ളവരില്‍ 24 പേരടങ്ങിയ സംഘത്തിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കെട്ടിട സമുച്ചയത്തിലെ 161 തൊഴിലാളികള്‍ക്ക് പുറമേ ബത്തേരി ടൗണിലെ 52 ചുമട്ട് തൊഴിലാളികള്‍ കൂടി ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശമുണ്ട്. ഹോട്ടല്‍ സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ബന്ധപ്പെട്ട പല സമയങ്ങളായുള്ള ലോഡുകള്‍ ഇറക്കുന്നതിനായി ടൗണിലെ കയറ്റിറക്ക് തൊഴിലാളികളാണ് എത്തിയത്. ലോക്ക്ഡൗണ് കാലത്ത് മാത്രമാണ് ഇതിനായി ട്രക്കുകള്‍ ഉപയോഗിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ബത്തേരി നഗരസഭ പൂര്‍ണമായും ഇന്ന് മുതല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

നിര്‍മ്മാണം നടക്കുന്നത് പന്ത്രണ്ടാം വാര്‍ഡിലാണെങ്കിലും നിര്‍മ്മാണ തൊഴിലാളികള്‍ പല സമയങ്ങളിലും സാധനങ്ങള്‍ വാങ്ങാന്‍ ബത്തേരി ടൗണിലെത്തിയിരുന്നതായി സൂചനയുണ്ട്. മുട്ടില്‍ പഞ്ചായത്തിലെ 4,5,6 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി ഉത്തരവിറക്കി.

ദേവികയുടെ മരണത്തില്‍ ഡിഡിഇ റിപ്പോര്‍ട്ട്: 'ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ച്ചയില്ല'ദേവികയുടെ മരണത്തില്‍ ഡിഡിഇ റിപ്പോര്‍ട്ട്: 'ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ച്ചയില്ല'

Wayanad
English summary
coronavirus Positive for 4 Migrant Workers In Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X