വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്താദ്യമായി കുരങ്ങുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നു; സെന്‍സസ് ജനുവരി 21 മുതല്‍ ഒരുമാസക്കാലം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ പരിധിയിലെ കുരങ്ങുശല്യത്തിന് പരിഹാരം കാണുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ ജനുവരി 21 മുതല്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന കുരങ്ങ് സെന്‍സസ് നടത്താന്‍ തീരുമാനമായി. സെന്‍സസ് പൂര്‍ത്തിയായാല്‍ കുരങ്ങിനെ പിടികൂടി വന്ധ്യംകരണം നടത്തുന്നതടക്കമുള്ള മറ്റ് നടപടികളിലേക്ക് കടക്കും.

<strong>ബുധനാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റി; തീരുമാനം ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മൂന്ന് കാര്യങ്ങൾക്ക് ഉറപ്പ് കിട്ടിയെന്ന് യൂണിയൻ നേതാക്കൾ!!</strong>ബുധനാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റി; തീരുമാനം ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മൂന്ന് കാര്യങ്ങൾക്ക് ഉറപ്പ് കിട്ടിയെന്ന് യൂണിയൻ നേതാക്കൾ!!

കല്‍പ്പറ്റ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്‌സണ്‍ സനിതാജഗദീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കുരങ്ങിനെ പ്രതിരോധിക്കുന്നതിനായി ഹിമാചല്‍ പ്രദേശില്‍ പരീക്ഷിച്ച് വിജയിച്ച നടപടികളില്‍ ചിലത് ഇവിടെയും സ്വീകരിക്കാണ് ഉദ്ദേശിക്കുന്നത്. കുരങ്ങുകളെ പിടികൂടി പുനരധിവാസം നടത്തുകയെന്നത് അപ്രായോഗികമായ സാഹചര്യത്തില്‍ കുരങ്ങുകളിലെ വന്ധ്യംകരണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്.

Monkey census

കല്‍പ്പറ്റ നഗരസഭയില്‍ 500 കുരങ്ങുകളുണ്ടെന്നാണ് പ്രാഥമിക കണക്കെങ്കിലും ഇതിലും കൂടുതലുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ കുരങ്ങുകളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. ജനുവരി 21 മുതല്‍ കൗണ്‍സിലര്‍മാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും, വെറ്ററിനറി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഇതിന് തുടക്കം കുറിക്കും.

ഓരോ വാര്‍ഡുകളില്‍ നിന്നും അഞ്ച് പേരെന്ന നിലയില്‍ സംഘം രൂപീകരിച്ച് കൊണ്ട് ഒരുമാസക്കാലം കണക്കെടുപ്പ് തുടരും. കുരങ്ങുകളുടെ എണ്ണം കുറക്കുന്നതിനും, അവയുടെ ശല്യമില്ലാതാക്കുന്നതിനും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ചെയ്യാവുന്ന മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രായപൂര്‍ത്തിയായ ആണ്‍കുരങ്ങുകളുടെ വന്ധ്യംകരണം നടത്തുകയാണ് അതിലൊന്ന്.

പ്രായപൂര്‍ത്തിയായ പെണ്‍കുരങ്ങുകളുടെ വന്ധ്യംകരണ ശാസ്ത്രക്രിയക്കും മറ്റും സര്‍ജറി ഉപകരണങ്ങള്‍ അടക്കം വാങ്ങുന്നതിനുള്ള ഫണ്ടും ലഭ്യമാകേണ്ടതുണ്ട്. കുരങ്ങുകളുടെ ശല്യം ഒഴിവാക്കാന്‍ ഇവയെ ആകര്‍ഷിക്കാത്ത പച്ചക്കറി കൃഷിയാണ് മറ്റൊന്ന്. വെറ്ററിനറി സര്‍വകലാശാലയുടെ വന്യജീവി പഠനകേന്ദ്രം ഐഫാം എന്ന ഒരു ആശയം സബ്‌സിഡിയോട് കൂടി ഈ ആശയം നടപ്പിലാക്കുന്നതിന് കൃഷിവകുപ്പിന്റെയും വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെയും സഹായം ലഭ്യമാക്കേണ്ടതുണ്ട്.

വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, ടൂറിസം-ഹോട്ടല്‍ വ്യവസായികള്‍. റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരെ ബോധവത്ക്കരിക്കുകയാണ് മറ്റൊരു നിര്‍ദേശം. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെയും, തദ്ദേശസ്വയംഭരണ വകുപ്പിന്റെയും എന്‍ ജി ഒകളുടെയും സഹകരണം ആവശ്യമാണ്. ഓരോ വീട്ടില്‍ നിന്നും ഉപേക്ഷിക്കുന്ന ആഹാരാവശിഷ്ടങ്ങള്‍ കുരങ്ങുകള്‍ക്ക് ലഭിക്കാത്ത രീതിയിലുള്ള നടപടികള്‍ കൈകൊള്ളുകയാണ് മറ്റൊന്ന്.

കൂടാതെ വിനോദസഞ്ചാരികളും, ടൂറിസം മേഖലയിലെ റിസോര്‍ട്ട് ഉള്‍പ്പെടെയുള്ളവരും കുരങ്ങുകള്‍ക്ക് ആഹാരം നല്‍കുന്നതും, ഭക്ഷണം നിരുത്തരവാദപരമായി ഉപേക്ഷിക്കുന്നതും നിര്‍ത്തേണ്ടതുണ്ട്. കുരങ്ങുകള്‍ക്ക് മുറിവോ, പീഡനമോ ഏര്‍ക്കാതെ അവയെ ഓടിക്കുവാനുള്ള രീതികള്‍ പരിശീലിച്ചവരെ പ്രശ്‌നബാധിതപ്രദേശങ്ങളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുകയെന്ന നിര്‍ദേശവും യോഗത്തില്‍ സംസാരിച്ച സൗത്ത് വയനാട് ഡി എഫ് ഒ രഞ്ജികുമാര്‍ പറഞ്ഞു.

സംസ്ഥാനത്താദ്യമായി കുരങ്ങുശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കായി ഫണ്ട് വകയിരുത്തിയത് കല്‍പ്പറ്റ നഗരസഭയാണെന്ന് കൗണ്‍സിലര്‍ പി പി ആലി പറഞ്ഞു. കണക്കെടുപ്പ് നടക്കുമെങ്കിലും കുരങ്ങുകളെ പിടികൂടാനുള്ള നടപടികളില്‍ വനംവകുപ്പ് അനാസ്ഥ കാട്ടുകയാണെന്നും, ഇത്തവണ നടപടി വേഗത്തിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 ലക്ഷം രൂപ കുരങ്ങുശല്യത്തിന് പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. വി കെ രവീന്ദ്രന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ വിന്നി ജോസഫ്, കൗണ്‍സിലര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Wayanad
English summary
Counts the number of monkeys in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X