വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യാത്ര പാസില്‍ കൃത്രിമം കാട്ടി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍

  • By News Desk
Google Oneindia Malayalam News

വയനാട്: കൊറോണയെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയതോടെ യാത്ര പാസില്‍ കൃത്രിമം കാട്ടി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കണ്ണൂര്‍ തോട്ടട ബിനോയി ആണ് പിടിയിലായിരിക്കുന്നത്.

ഇന്ന് പതിനൊന്ന് മണിയോടെ ബിനോയി അതിര്‍ത്തി കടന്ന് മുത്തങ്ങ ബോര്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ എ്ത്തിയത്. ആര്യംകാവ് ചെക്ക്‌പോസ്റ്റ് വഴി വരാനുള്ള പാസ് ആയിരുന്നു ഇയാള്‍ക്ക് അനുവദിച്ചത്. എന്നാല്‍ ഇതില്‍ തിരുത്തല്‍ വരുത്തി മുത്തങ്ങ വഴിയാക്കുകയായിരുന്നു.

lockdown

യാത്രപാസ് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്തപ്പോവാണ് സംഭവം മനസിലാവുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

നേരത്തെ ഈ മെയ് 11 ന് ഇത്തരത്തില്‍ പാസില്‍ കൃത്രിമം കാണിച്ച വിദ്യാര്‍ത്ഥിയെ പിടികൂടിയിരുന്നു. വയനാട് ജില്ലയില്‍ കൊറോണ വൈറസ് രോഗ് ഭേദമായി ഇന്നലെ അഞ്ച് പേര്‍ ആശുപത്രി വിട്ടിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പൊലീസുകാരും നേരത്ത രോഗം സ്ഥിരീകരിച്ചിരുന്ന ട്രക്ക് ഡ്രൈവറുടെ മകന്‍, മരുമകന്‍, വിദേശത്ത് നിന്നെത്തിയ 29 വയസുകാരന്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഇതോടെ വയനാട്ടില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 10 ആയിരിക്കുകയാണ്. ഒനിലവില്‍ രോഗം സ്ഥിരീകരിച്ച 11 പേര്‍ ഉള്‍പ്പെടെ 18 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തുടര്‍ച്ചയായ ആറാം ദിനവും ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിക്കാത്തത് ആശ്വസവുമാണ്.

ഗ്രീന്‍സോണിലായിരുന്ന വയനാട്ടില്‍ ഒരിടവേളക്ക് ശേഷം രണ്ടാമകും കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ക്കായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ലോറി ഡ്രൈവറുടെ മകനും മരുമകനും ഭാര്യക്കും മകള്‍ക്കും മകളുടെ 11 മാസം പ്രായമുള്ള കുഞ്ഞിനും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്‍ക്കും രോഗം ്സ്ഥിരീകരിക്കുകയായിരുന്നു.

ലോറി ക്ലീനറുിടെ മകന്റെ സൂഹൃത്തില്‍ നിന്നുള്ള സമ്പര്‍ക്കം വഴിയാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പേര്‍ക്ക് കൊവിഡ് ബാധയുണ്ടായത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ പൊലീസുകാരനും മാനന്തവാടി കമ്മനം സ്വദേശിയായ പൊലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

107 പേരുമായി പാക് വിമാനം ലാൻഡിംഗിന് തൊട്ട് മുൻപ് തകർന്ന് വീണു! അപകടം ജനവാസ കേന്ദ്രത്തിന് മുകളിൽ!107 പേരുമായി പാക് വിമാനം ലാൻഡിംഗിന് തൊട്ട് മുൻപ് തകർന്ന് വീണു! അപകടം ജനവാസ കേന്ദ്രത്തിന് മുകളിൽ!

രണ്ടര മാസത്തിന് ശേഷം മോദി ദില്ലിക്ക് പുറത്തേക്ക്, മമതയ്‌ക്കൊപ്പം ആകാശ നിരീക്ഷണം, ബംഗാളിന് 1000 കോടി!രണ്ടര മാസത്തിന് ശേഷം മോദി ദില്ലിക്ക് പുറത്തേക്ക്, മമതയ്‌ക്കൊപ്പം ആകാശ നിരീക്ഷണം, ബംഗാളിന് 1000 കോടി!

 'കോൺഗ്രസിന്റേത് നാടകം, കുടിയേറ്റ തൊഴിലാളികളെ കാറിൽ എത്തിച്ചത്'; ചിത്രത്തിന് പിന്നിൽ 'കോൺഗ്രസിന്റേത് നാടകം, കുടിയേറ്റ തൊഴിലാളികളെ കാറിൽ എത്തിച്ചത്'; ചിത്രത്തിന് പിന്നിൽ

Wayanad
English summary
Covid-19 Outbreak:Youth Arrested For Trying to Enter the State with Fake pass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X