വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിന് ആശ്വാസം; ജില്ലാ പൊലീസ് മേധാവിയുടെ കൊവിഡ് ഫലം നെഗറ്റീവ്

  • By News Desk
Google Oneindia Malayalam News

വയനാട്: വയനാട് ജില്ലക്ക് ആശ്വാസമായി ജില്ലാ പൊലീസ് മേധാവിയുടെ കൊവിഡ് ഫലം. ജില്ലാ പൊലീസ് മേധാവിയുടെ കൊവിഡ് ഫലം നെഗറ്റീവാണ്. കൊറോണ ബാധിതനായ കമാന്‍ഡോയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ സാമ്പിള്‍ പരിശോധനക്കയച്ചത്. പിന്നാലെ അദ്ദേഹം ക്വാറന്റൈനിലായിരുന്നു. എന്നാല്‍ ഫലം നെഗറ്റീവായതിനാല്‍ അദ്ദേഹം ഇനി ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന് കലക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി.

മൂന്ന് ദിവസമായി തുടര്‍ച്ചയായി ജില്ലയില്‍ കൊറോണ വൈറസ് കേസുകള്‍ ഇല്ലായെന്നതും ജില്ലക്ക് ആശ്വാസമാണ്. 17 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. മാനന്തവാടിയിലും ബത്തേരിയിലുമായി 3 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.

corona

ജില്ലയില്‍ 2043 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച് 17 പേര്‍ ഉള്‍പ്പെടെ ഒരു ആശുപത്രിയില്‍ കഴിയുന്നുണ്ട്.

ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ച പനവല്ലിയില്‍ 5 ഡോക്ടര്‍മാരുടെ സംഘം ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്. സുല്‍ത്താന്‍ ബത്തേരിയിലെ വൈറോളജി ലാബ് ഉടന്‍ സജ്ജമാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ഇതോടെ കൊവിഡ്, കുരങ്ങുപനി സാമ്പിളുകള്‍ ജില്ലയില്‍ തന്നെ പരിശോധന നടത്താന്‍ കഴിയും.

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത. ആര്‍ക്കും രോഗ മുക്തി ഇല്ല. കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ രണ്ടുവീതം എറണാകുളം,പാലക്കാട് ,മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 29 പേരില്‍ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേര്‍ മറ്റ് സംസ്ഥാാനങ്ങളില്‍ നിന്ന് വന്നവരാണ്.

സംസ്ഥാനത്തേക്ക് ഇന്ന് എയര്‍പോര്‍ട്ട് വഴി 3998 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 58,919 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ ആകെ 65,564 പേരാണ് എത്തിയത്.ഇന്ന് പുതുതായി 6 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ടാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, മുതുതല, കാരക്കുറുശി, കോട്ടായി, മുതലമട എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 29 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ബിജെപിക്ക് വന്‍ തിരിച്ചടി, മുന്‍ എംപി പ്രേമചന്ദ്ര ഗഡ്ഡു കോണ്‍ഗ്രസിലേക്ക്;സിന്ധ്യക്ക് രൂക്ഷ വിമര്‍ശനംബിജെപിക്ക് വന്‍ തിരിച്ചടി, മുന്‍ എംപി പ്രേമചന്ദ്ര ഗഡ്ഡു കോണ്‍ഗ്രസിലേക്ക്;സിന്ധ്യക്ക് രൂക്ഷ വിമര്‍ശനം

Wayanad
English summary
Covid-19 Test Negative for Wayanad District Police Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X