വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരടക്കം 25 പേര്‍ക്ക് കൊവിഡ്; പഞ്ചായത്ത് അടച്ചു

Google Oneindia Malayalam News

കല്‍പ്പറ്റ: കൊവിഡ് ആശങ്ക വിട്ടുമാറാതെ വയനാട്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരടക്കം 25 പേര്‍ക്ക് കൂടി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മേപ്പാടി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തിങ്കളാഴ്ച്ച മേപ്പാടിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 100 പേരിലായിരുന്നു പരിശോധന നടത്തിയത്. മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാണ് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

പോസിറ്റീവായവരില്‍ 16 പേര്‍ ചൂരല്‍മല സ്വദേശികളും 9 പേര്‍ മുണ്ടക്കൈ സ്വദേശികളുമാണ്. നിലവില്‍ 20 പേരാണ് മേപ്പാടിയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവിടെ പഞ്ചായത്ത് പ്രസിഡണ്ടും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

wayanad

Recommended Video

cmsvideo
വയനാട്ടില്‍ മഴ കനക്കുമെന്ന് വെതര്‍മാന്‍

എടവക ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 3 നേയും മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളേയും കണ്ടൈന്‍മെന്റ് സോണിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ ചൂരല്‍മല സ്വദേശിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്റിജന്‍ പരിശോധനയിലൂടെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം പനിയെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടകയായിരുന്നു. തുടര്‍ന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇദ്ദേഹം ജില്ലക്ക് പുറത്തൊന്നും യാത്ര ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുള്ളത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ 150 പേരോടെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. റവന്യൂ, ഫയര്‍ഫോഴ്‌സ്, പൊലീസ്, എന്‍ഡിആര്‍എഫ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെയാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം ജില്ലയില്‍ 15 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരേയും 820 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു.

എന്നാല്‍ തുടര്‍ച്ചയായ നിയന്ത്രണങ്ങള്‍ക്ക ശേഷം കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്വപനയ്ക്ക് ലൈഫ് മിഷനില്‍ നിന്ന് കിട്ടിയത് മൂന്നരക്കോടി, 3 ദുബായ് യാത്ര, കോണ്‍സുല്‍ ജനറലും......സ്വപനയ്ക്ക് ലൈഫ് മിഷനില്‍ നിന്ന് കിട്ടിയത് മൂന്നരക്കോടി, 3 ദുബായ് യാത്ര, കോണ്‍സുല്‍ ജനറലും......

'ദുർഗന്ധം തിരിച്ചറിയാൻ പറ്റാത്ത കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ സമ്മതിച്ചു', പരിഹാസം..!'ദുർഗന്ധം തിരിച്ചറിയാൻ പറ്റാത്ത കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ സമ്മതിച്ചു', പരിഹാസം..!

മരുമകളെ കാണാനില്ല, തിരിച്ചെത്താൻ നാവ് അറുത്തുമാറ്റി അമ്മായിയമ്മയുടെ പ്രാർത്ഥന; ഒടുവിൽ സംഭവിച്ചത്...!മരുമകളെ കാണാനില്ല, തിരിച്ചെത്താൻ നാവ് അറുത്തുമാറ്റി അമ്മായിയമ്മയുടെ പ്രാർത്ഥന; ഒടുവിൽ സംഭവിച്ചത്...!

Wayanad
English summary
covid confirmed 25 more people in wayanad, including those who are involved in rescue in the Mundakai landslide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X