വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്യത്തുയര്‍ന്ന് വരുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ പിന്തുണ നല്‍കും; പിപി സുനീര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ. പിന്തുണ നല്‍കുമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പി.സുനീര്‍. ദേശീയ കൗണ്‍സില്‍ തീരുമാനപ്രകാരം രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് സി.പി.ഐ തുടക്കം കുറിച്ചുകഴിഞ്ഞു.

രാജ്യത്ത് സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ മൂലം രാജ്യത്തെ കര്‍ഷകര്‍ വിലയിടിവിന്റെ രൂക്ഷത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും വിലയിടിവ് മൂലം കാര്‍ഷിക ഉല്പന്നങ്ങള്‍ വിറ്റഴിക്കാനാവാതെ കുഴിച്ചുമൂടുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും സുനീര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസാണെങ്കില്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ കയറാനുള്ള ശ്രമമാണ് നടത്തുന്നത്. കോണ്‍ഗ്രസും സാമ്പത്തികനയം മാറ്റാതെ രാജ്യം രക്ഷപ്പെടുകയില്ല.

news

സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി അധ്യക്ഷനായിരുന്നു. വിജയന്‍ ചെറുകര,സി എസ് സ്റ്റാന്‍ലി,ജോണി മറ്റത്തിലാനി, സി.പി.ഐ കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി ഡോ.അമ്പി ചിറയില്‍ എന്നിവര്‍ സംസാരിച്ചു. വി.യൂസഫ്, അഷ്‌റഫ് തച്ചില്‍, രഞ്ചിത്ത് കമ്മന, ടി.മണി, എം.വി.ബാബു, വി.കെ.ശശിധരന്‍, സി.എം.സുധീഷ്, എസ് ജി സുകുമാരന്‍, എ എ സുധാകരന്‍, അഡ്വ: ഗീവര്‍ഗിസ്, ലെനിന്‍ സ്റ്റാന്‍സ് ജേക്കബ്ബ്, അഷറഫ് തയ്യില്‍, എ സോമനാഥന്‍, പി ഇ ജോര്‍ജ്ജ് കുട്ടി, മഹിതാ മൂര്‍ത്തി, പി സി ഗോപാലന്‍, എ ഒ ഗോപാലന്‍, വി എന്‍ സുബ്രമണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Wayanad
English summary
CPI dharna for farmers; PP Sunil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X