വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ അഴിമതി! ഡയറക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് സിപിഐ

  • By Desk
Google Oneindia Malayalam News

അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലേക്ക് സിപിഐ മാര്‍ച്ച്. ഗവേഷണകേന്ദ്രത്തില്‍ നടക്കുന്നത് വ്യാപക അഴിമതിയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സി പി ഐ അമ്പലവയല്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. സര്‍വകലാശാലയുടെ ധനകാര്യവിഭാഗം നടത്തിയ പരിശോധനയില്‍ മൂന്നേകാല്‍ കോടി രൂപയുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയിട്ടുണ്ടെന്നും, ആയതിനാല്‍ ഗവേഷണകേന്ദ്രം ഡയറക്ടറായ ഡോ. വി രാജേന്ദ്രനെതിരെ സാമ്പത്തിക തട്ടിപ്പിനും, വഞ്ചനാകുറ്റത്തിനും അഴിമതിക്കുമെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കണമെന്നും സി പി ഐ ആവശ്യപ്പെടുന്നു.

വയനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്രയമാകേണ്ട ഗവേഷണകേന്ദ്രത്തില്‍ ഗവേഷണമടക്കം ഒന്നും നടക്കുന്നില്ലെന്നും, പൂപ്പൊലി പോലുള്ള പരിപാടികള്‍ നടത്തുകയും, കര്‍ഷകര്‍ക്ക് കൊടുക്കേണ്ട വിത്തിനങ്ങളും മറ്റും സ്വകാര്യ നഴ്‌സറികളുമായി കൂട്ടുചേര്‍ന്ന് ഉയര്‍ന്ന വിലക്ക് വില്‍ക്കുകയാണെന്നും സി പി ഐ ആരോപിക്കുന്നു. വിത്തിനങ്ങള്‍ ഗവേഷണ കേന്ദ്രത്തില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്നിരിക്കെ പുറമെ നിന്ന് വരുത്തുകാണ് ചെയ്യുന്നതെന്നും സി പി ഐ കുറ്റപ്പെടുത്തുന്നു.

cpimarch-

സി പി ഐ സുല്‍ത്താന്‍ ബത്തേരി മണ്ഡലം സെക്രട്ടറി സി എം സുധീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എ എം ജോയി അധ്യക്ഷത വഹിച്ചു.സി പി ഐ ജില്ലാ കമ്മറ്റി അംഗം അഡ്വ:ഗീവര്‍ഗീസ്,പി പി മത്തായി,സതീഷ് കരടിപാറ,പി ജി സോമനാഥന്‍, പി പ്രഭാകരന്‍ നായര്‍,മുനീര്‍ മീനങ്ങാടി,എ ഒ ഗോപാലന്‍,കെ കെ ശ്രീധരന്‍, അമ്മാത്തുവളപ്പില്‍ കൃഷ്ണകുമാര്‍,വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. സി പി ഐ കയ്യാളുന്ന കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് എതിരെയാണ് സി പി ഐ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

Wayanad
English summary
cpi-march-against- RARS corruption case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X