വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് വെടിവെപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, സംഭവദിവസത്തെ ഒരു സിസിടിവി ദൃശ്യം കൂടി പുറത്ത്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ പോലീസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ശനിയാഴ്ച ഉച്ചക്ക് ശേഷം സംഭവം നടന്ന ഉപവന്‍ റിസോര്‍ട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം റിസോര്‍ട്ടിലെ ജീവനക്കാരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവസ്ഥലത്ത് പരിശോധനയും നടത്തി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പിമാരായ സുരേന്ദ്രന്‍, രാധാകൃഷ്ണന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചക്ക് ശേഷമാണ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തിയത്.

<strong>കോഴിക്കോട് നഗരം ഇനി പറന്ന് കാണാം... ആകാശത്തു നിന്നും സബ് കലക്ടറു‌ടെ സെൽഫി, കി‌ടിലൻ ഫോട്ടോകൾ കാണാം..</strong>കോഴിക്കോട് നഗരം ഇനി പറന്ന് കാണാം... ആകാശത്തു നിന്നും സബ് കലക്ടറു‌ടെ സെൽഫി, കി‌ടിലൻ ഫോട്ടോകൾ കാണാം..

ജില്ലാ പൊലീസ് മേധാവി കറപ്പസ്വാമിയും സംഘത്തിലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് ജീവനക്കാരില്‍ നിന്നെല്ലാം മൊഴിയെടുത്തതായാണ് വിവരം. അന്വേഷണം വരുംദിവസങ്ങളിലും തുടരും. വയനാട് ജില്ലയില്‍ മാവോയിസ്റ്റിന്റെ സാന്നിധ്യം ഇനിയുമുണ്ടാകാതിരിക്കാന്‍ ശക്തമായ തിരച്ചിലും നടന്നുവരികയാണ്. ജില്ലക്ക് പുറമെ അയല്‍സംസ്ഥാനങ്ങളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

CP Jaleel

കണ്ണൂര്‍ ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ വയനാട്ടില്‍ നിന്ന് മടങ്ങിയെങ്കിലും ജില്ലാ പോലീസ് ചീഫ് കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ സമാന്തര അന്വേഷണം ഇപ്പോഴും നടന്നുവരുന്നുണ്ട്. അതേസമയം, പൊലീസ് സംഭവദിവസത്തെ ഒരു സി സി ടി വി ദൃശ്യം കൂടി പുറത്തുവിട്ടു.28 സെക്കന്റ് ദൈര്‍ഘ്യമുള്ള സി സി ടി വി ദൃശ്യങ്ങളാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെട്ട ജലീല്‍ ബാഗില്‍ നിന്നും വേഗത്തില്‍ തോക്കെടുത്ത് പുറത്തേക്ക് പോകുന്നതാണ് ദൃശ്യത്തിലുള്ളത്.

ഇതിന് ശേഷമാണ് റിസോര്‍ട്ടില്‍ വെടിവെപ്പുണ്ടായതെന്നാണ് കരുതുന്നത്. റിസപ്ഷനില്‍ നില്‍ക്കുന്ന സി സി ടി വി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വെടിവെപ്പുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്.

Wayanad
English summary
Crime branch investigate maoist attack in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X