Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം രൂക്ഷം; വയനാട്ടിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ, നിയന്ത്രണം കർശനം

സുൽത്താൻ ബത്തേരി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ വയനാട്ടിൽ നിരോധനാജ്ഞ. വയനാട് ജില്ലയിലെ തിരുനെല്ലി, കണിയാമ്പറ്റ, നെന്മേനി, മേപ്പാടി, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, അമ്പലവയല്‍ ഗ്രാമ പഞ്ചായത്തുകളിലും, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മുനിസിപ്പാലിറ്റികളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയാണ്. ഇന്ന് മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാവുക.

ജില്ലയില്‍ 24 മണിക്കൂറിനുള്ളിൽ 348 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 79 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30843 ആയി. 28429 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1923 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1721 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

999-1585205160-1586

സുല്‍ത്താന്‍ ബത്തേരി 53, മേപ്പാടി 45, അമ്പലവയല്‍ 31, മാനന്തവാടി 27, നെന്മേനി, പനമരം 19 പേര്‍ വീതം, വെള്ളമുണ്ട 18, വെങ്ങപ്പള്ളി 15, കല്‍പ്പറ്റ 13, പുല്‍പള്ളി 12, മൂപ്പൈനാട് 11, തിരുനെല്ലി, പൂതാടി 10 പേര്‍ വീതം, മുള്ളന്‍കൊല്ലി, മുട്ടില്‍ 7 പേര്‍ വീതം, എടവക, പൊഴുതന 6 പേര്‍ വീതം, കോട്ടത്തറ, മീനങ്ങാടി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വൈത്തിരി 5 പേര്‍ വീതം, കണിയാമ്പറ്റ 3, നൂല്‍പ്പുഴ 2, തരിയോട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

വിദേശത്ത് നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ഒഡീഷയില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന 2 മേപ്പാടി സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, തിരുനെല്ലി സ്വദേശികള്‍, ഡല്‍ഹിയില്‍ നിന്ന് വന്ന പൂതാടി സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധി തരായത്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.04.21) പുതുതായി നിരീക്ഷണത്തിലായത് 839 പേരാണ്. 243 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6606 പേര്‍. ഇന്ന് പുതുതായി 46 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2479 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 329920 സാമ്പിളുകളില്‍ 326827 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 295984 നെഗറ്റീവും 30843 പോസിറ്റീവുമാണ്.

സ്റ്റൈലിഷായി നോറ ഫത്തേഹി, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+