വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ആദിവാസികളുടെ പേരില്‍ തട്ടിപ്പ്: ഭക്ഷണവിതരണത്തിന്റെ പേരില്‍ കണക്കുണ്ടാക്കി ഉദ്യോഗസ്ഥര്‍ തട്ടിയത് 16 ലക്ഷത്തിലധികം രൂപ

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ ആദിവാസികളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. ഭക്ഷണവിതരണത്തിന്റെ പേരില്‍ കണക്കുണ്ടാക്കി ഉദ്യോഗസ്ഥര്‍ തട്ടിയത് 16 ലക്ഷത്തിലധികം രൂപയെന്ന് ആരോപണം. 2002 മുതല്‍ 2018 വരെയുള്ള കാലയളവില്‍ മാനന്തവാടി താലൂക്കില്‍ വനവസികളുടെ ഊരുകൂട്ടയോഗങ്ങളില്‍ ഭക്ഷണം, ചായ എന്നിവ നല്‍കിയെന്ന് രേഖയുണ്ടാക്കിയാണ് 16,15,512 ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി വിവരാവകാശരേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്.

<strong>ഒരു വാഹനാപകടം പോലുമില്ലാതെ തീര്‍ഥാടന കാലം; അപകടരഹിത തീര്‍ഥാടനം സേഫ്‌സോണിന്റെ ലക്ഷ്യമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍</strong>ഒരു വാഹനാപകടം പോലുമില്ലാതെ തീര്‍ഥാടന കാലം; അപകടരഹിത തീര്‍ഥാടനം സേഫ്‌സോണിന്റെ ലക്ഷ്യമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ഇക്കാലയളവില്‍ ഊരുകൂട്ടങ്ങളില്‍ ഭക്ഷണം നല്‍കാതെയാണ് ഇത്തരത്തില്‍ നല്‍കിയെന്ന പേരില്‍ രേഖയുണ്ടാക്കി പാവങ്ങളുടെ പേരില്‍ തട്ടിയതെന്നാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ ഊരുക്കൂട്ടങ്ങളില്‍ യോഗം ചേരുന്ന സമയത്ത് വരുന്ന പട്ടികവര്‍ഗ കുടുംബങ്ങളുടെ ചായ, ഭക്ഷണം എന്നിവക്കാണ് ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ വസ്തുത പരിശോധിച്ചാല്‍ ഇക്കാലയളവില്‍ ഭക്ഷണമായി ഒന്നും തന്നെ ട്രൈബല്‍ വകുപ്പ് നല്‍കാന്‍ തയ്യാറായിട്ടില്ല.

Documents

അതേസമയം, മാനന്തവാടി താലൂക്കിലെ കണക്ക് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. സുല്‍ത്താന്‍ബത്തേരി, വൈത്തിരി താലൂക്കുകളിലെ കണക്കുകള്‍ കൂടി പുറത്തുവരേണ്ടതുണ്ട്. ഇവിടെയും സാമ്പത്തികക്രമക്കേട് നടന്നതായി വ്യക്തമായ സൂചനകളുണ്ട്. 2002ല്‍ 47750 രൂപയും 2004ലും 2005ലുമായി 178600 രൂപയും, 2017-18 വരെ 475000 രൂപയും ഉള്‍പ്പെടെ 16, 15,512 രൂപ ഊരുകൂട്ടങ്ങളില്‍ ഭക്ഷണത്തിനായി നല്‍കിയെന്നാണ് കണക്കുണ്ടാക്കിയിരിക്കുന്നത്. ആദിവാസി വകുപ്പുകളില്‍ പണം തട്ടിയെടുക്കാന്‍ ഉന്നതരുടെ സഹായമില്ലാതെ കഴിയില്ലെന്നാണറിയുന്നത്. അത്തരത്തില്‍ പരിശോധിച്ചാല്‍ കൂടുതല്‍ പേരുടെ പങ്കുണ്ടോയെന്ന കാര്യം വ്യക്തമാകും.

മുമ്പും ആദിവാസികളെ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകള്‍ പുറത്തുവന്നിരുന്നു. ആദിവാസി കോളനികളില്‍ റേഡിയോ വിതരണം ചെയ്യാന്‍ വാങ്ങിയ ഹാര്‍വെസ്റ്റ് കമ്പനിയുടെ റേഡിയോ ട്രൈബല്‍വകുപ്പ് പൂഴ്ത്തിയത് പിന്നീട് വിജിലന്‍സ് വിഭാഗമാണ് കണ്ടെത്തിയത്. ഇതിന്റെ അന്വേഷണവും പിന്നീട് ഒതുക്കുകയായിരുന്നു. ചില ട്രൈബല്‍ ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങളുടെ ബിനാമി ഇടപാടുകളും മിക്ക സ്ഥലങ്ങളിലും ഭൂമിയും ലക്ഷങ്ങളുടെ വീടും ഉള്ളതായും വിവരമുണ്ട്. കരാറുകാര്‍ക്ക് ലക്ഷങ്ങള്‍ മുന്‍കൂര്‍ പണം നല്‍കി പട്ടികവര്‍ഗ്ഗ വീടുകള്‍ മൊത്തമായി ഏറ്റെടുത്ത് ഒരു വീടിന് 5000 രൂപ കമ്മീഷനും മുതലും വാങ്ങുന്നത് ജില്ലയില്‍ പതിവാണെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ പാവങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന ഫണ്ടില്‍ നിന്നും കൈയ്യിട്ടുവാരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുമെന്നുറപ്പാണ്.

Wayanad
English summary
Curreption of food distribution in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X