വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ രാഹൂല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിെന്റ ദീര്‍ഘവീക്ഷണമില്ലായ്മ; രാഹുല്‍ ഇടതുപക്ഷത്തോട് മത്സരിക്കുന്നത് അപക്വമാണെന്ന് ഡി രാജ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വയനാട്ടില്‍ രാഹൂല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന് സി.പിഐ. സെക്രട്ടറി ഡി. രാജ. ഇന്ത്യന്‍ പാര്‍ലിമെന്റിെന്റ 67 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര സര്‍ക്കാരിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് പോരാടുമ്പോള്‍ രാഹുല്‍ ഇടതുപക്ഷത്തോട് മത്സരിക്കുന്നത് അപക്വമാണ്.

<strong>ബത്തേരി നഗരസഭ: ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്നുറപ്പിച്ച് ടി എല്‍ സാബു, കേരളാ കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക്, യുഡിഎഫ് പ്രചരണത്തിനൊപ്പം ചേരാനാവാതെ നേതൃത്വം!</strong>ബത്തേരി നഗരസഭ: ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്നുറപ്പിച്ച് ടി എല്‍ സാബു, കേരളാ കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക്, യുഡിഎഫ് പ്രചരണത്തിനൊപ്പം ചേരാനാവാതെ നേതൃത്വം!

ഇത് മതേതര കൂട്ടായ്മയില്‍ ഭിന്നിപ്പുണ്ടാക്കി. ഇക്കാര്യത്തില്‍ ദേശീയ മാധ്യമങ്ങളില്‍ നിന്നുവരെ അദേഹത്തിന് വിമര്‍ശനം നേരിടേണ്ടിവന്നു. കേരളത്തിലല്ലാതെ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി സ്വാധീനമുള്ള കന്യാകുമാരി അടക്കം സീറ്റുകളില്‍ അദ്ദേഹത്തിന് മത്സരിക്കാമായിരുന്നു. സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹൂലിെന്റ വാക്കുകള്‍ ഇക്കാര്യത്തിലുള്ള അസ്വസ്ഥത കൊണ്ടാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തിയില്‍ ലജ്ജിക്കുന്നതായും അദ്ദേഹം പറഞ്ഞു.

D Raja

ജനാനുകൂല സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് പിന്നാെലയുണ്ടാവും. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മതേതര സര്‍ക്കാര്‍ രൂപവത്കരണത്തിന് അനുയോജ്യമയ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിക്കുകയും എല്ലാവര്‍ക്കും സ്വീകാര്യമായ പൊതുമിനിമം പരിപാടി രൂപവത്കരിച്ച് സര്‍ക്കാറിന് രൂപകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെയും പാര്‍ലിമെന്റിനെയും നശിപ്പിക്കുകയാണ് കേന്ദ്രത്തിലുള്ള ഫാസിസ്റ്റ് ഭരണകുടം.

ഭരണഘടനയെ ബി.ജെ.പിയും ആര്‍.എസ്.എസും അടക്കം സംഘപരിവാര്‍ ആദരിക്കുന്നില്ല. രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരിക്കുന്നത്. പാര്‍ലമെന്റിലും പാര്‍ലമെന്റിനു പുറത്തും ഒരു ചര്‍ച്ചക്കും മോദി തയാറായില്ല. 'ഒരു രാജ്യം, ഒരേയൊരു നേതാവ്' എന്ന മുദ്രാവാക്യമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മോദിയെ മുന്നില്‍നിര്‍ത്തി ഭരണം നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന കോളജ് വിദ്യാര്‍ഥികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവരെ മാവോയിസ്റ്റുകളെന്നോ രാജ്യദ്രോഹികളെന്നോ മുദ്രകുത്തി ജയിലിലടക്കുകയാണ്.

കര്‍ഷകരുടേതടക്കം ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനോ പരിഹാരം കാണാനോ പ്രധാനമന്ത്രി തയാറായിട്ടില്ല. പശുവിന്റെ പേരില്‍, ബീഫിന്റെ പേരില്‍, ലൗ ജിഹാദിന്റെ പേരില്‍ ദളിതരും മുസ്ലിങ്ങളും
ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തി. കള്ളപ്പണക്കാരില്‍നിന്നും കോര്‍പ്പറേറ്റുകളില്‍നിന്നും വമ്പന്‍ വ്യവസായികളില്‍നിന്നും കോടികള്‍ വാങ്ങി അവര്‍ക്കു വേണ്ടിയുള്ള ഭരണമാണ് നടത്തുന്നത്.

കോര്‍പ്പറേറ്റുകളില്‍നിന്നും പണം വാരിക്കൂട്ടാനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇലക്ഷന്‍ ബോണ്ട് ഏര്‍പ്പെടുത്തിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനാണ് ഈ സംവിധാനം തുടങ്ങിയത്. പണത്തിെന്റ ഉറവിടെ വെളിപ്പെടുത്തേണ്ടതില്ല, ആദായനികുതി ഇളവും ലഭിക്കും. ബിജെപി കോടികളാണ് ഇങ്ങനെ സമ്പാദിച്ചതെന്ന് ഡി. രാജ ആരോപിച്ചു. ഡോ. എം.എന്‍. സുധാകരന്‍ മോഡറേറ്ററായിരുന്നു. പി.ചിത്രന്‍ നമ്പൂതിരിപ്പാട്, കെ. സത്യനാഥന്‍, കെ.പി. രാജേന്ദ്രന്‍, പി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിഭജനം രാജ്യത്തെ ഇടതുമുന്നേറ്റങ്ങള്‍ക്ക് വിലങ്ങുതടിയായതായി ഡി.രാജ. പാര്‍ട്ടി വിഭജനത്തിന് പിന്നാലെ എം.എല്‍ പ്രസ്ഥാനങ്ങളും വിവിധങ്ങളായി തരംതിരിഞ്ഞതും രാജ്യത്താകമാനം പ്രതിഫലിച്ചിരുന്ന ഇടത് പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനായിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വോട്ടുസമാഹരണത്തില്‍ വരുന്ന വമ്പന്‍ അന്തരമാണ് ഇക്കാര്യത്തില്‍ പ്രതികൂലമാവുന്നത്.

തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാസംവരണം നടപ്പിലാക്കേണ്ടതാണ്. കുടുതല്‍ വനതികള്‍ മത്സരിക്കണ്ടതാണ്. എന്നാല്‍ ഇടതിന് പോലും അതിന് സാധിച്ചിട്ടിശല്ലന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ പാര്‍ട്ടികളില്‍ നിന്നും രാജ്യസഭ അംഗങ്ങളായ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍, ലതമേങ്കഷ്‌ക്കര്‍ എന്നിവര്‍ ആ പാര്‍ട്ടികളില്‍ അംഗങ്ങളായിട്ടില്ല. എന്നാല്‍ ബി.ജെ.പി നോമിറ്ററ്റ് ചെയ്ത് രാജ്യസഭയില്‍ എത്തിയ സുരേഷ്‌ഗോപി ആ പാര്‍ട്ടിയില്‍ അംഗമാവുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
D Raja's comment against Rahul Gandhi and Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X