വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഠിച്ചവർക്കെല്ലാം ജോലി; പട്ടികവര്‍ഗ വകുപ്പ് വയനാട്ടില്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അഭ്യസ്ഥവിദ്യരായ പട്ടികവര്‍ഗക്കാര്‍ കൂലിപ്പണിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനായി പട്ടികവര്‍ഗ വകുപ്പ് ഡാറ്റാവകുപ്പ് തയ്യാറാക്കുന്നു. വയനാട്ടിലെ വിവിധ കോളനികളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി യുവതീയുവാക്കളുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പട്ടികവര്‍ഗവകുപ്പിന്റെ നടപടി.

പി എസ് സി നിരന്തരം വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടും ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യമുണ്ട്. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണം ചെയ്ത വിവിധ തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാന തലത്തില്‍ എച്ച്എച്ച്എസ്ടി. മാത്തമാറ്റിക്സ്, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ടെലി കമ്മ്യൂണിക്കേഷന്‍ , എച്ച്എച്ച്എസ്ടി, അറബിക്(ജൂനിയര്‍), എന്‍വി ടി ഫിസിക്സ്, എൻവിടി കെമിസ്ട്രി, സീനിയര്‍ ലക്ച്ചറര്‍ ഡിസ്ട്രിക്ട് റിസോര്‍സ്, സീനിയര്‍ ലക്ച്ചറര്‍ ഇന്‍ വര്‍ക്ക് എക്സ്പീരിയന്‍സ്, എംപ്ലോയ്മെന്റ് ഓഫീസര്‍, ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റ് ഇന്‍ പ്രിന്റിംഗ്.

നരേന്ദ്രമോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയായി നിയമിച്ചുനരേന്ദ്രമോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയായി നിയമിച്ചു

job

ലക്ച്ചറര്‍ മാത്തമാറ്റിക്സ്, ലക്ച്ചറര്‍ ഇന്‍ ലോ, വെറ്റിനറി സര്‍ജന്‍ (ഗ്രേഡ് രണ്ട്), അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, എന്നീ തസ്തികകളിലാണ് ഒഴിവുകളുണ്ട്. ജില്ലാ തലത്തില്‍ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍, ലാസ്റ് ഗ്രേഡ് സെര്‍വന്റ് , ഫര്‍മസിസ്റ്, സ്റ്റാഫ് നഴ്സ് (ഗ്രേഡ് രണ്ട് ), ആയ, അറ്റന്‍ഡര്‍ (ഗ്രേഡ് രണ്ട്), ലാബ് ടെക്നിഷ്യന്‍ (ഗ്രേഡ് രണ്ട്) എന്നീ തസ്തികകളും പട്ടികവര്‍ഗക്കാര്‍ക്കായി നീക്കിവെച്ചത് ഒഴിഞ്ഞുകിടക്കുകയാണ്.

ഈ തസ്തികളിലടക്കം യോഗ്യതയുള്ളവര്‍ ജൂണ്‍ പത്താം തീയതിക്കുള്ളില്‍ കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എത്തിച്ചേരണമെന്നാണ് പട്ടികവര്‍ഗ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നതോടെ സ്വകാര്യ മേഖലയിലെ പ്രമുഖ വ്യവസായ സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഡാറ്റ ബാങ്കിലെ ഉദ്യോഗാര്‍ഥികളുടെ വിവരം നല്‍കാനും വകുപ്പ് ആലോചിക്കുന്നുണ്ട്.

വകുപ്പ് നടപ്പാക്കുന്ന വിവിധ മത്സര പരീക്ഷകളിലും ഇവരെ പങ്കെടുപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലും പരിശീലനങ്ങളിലും ഡാറ്റ ബാങ്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുമെന്ന് വകുപ്പ് വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ വയനാട് ജില്ലയിലെ കല്‍പ്പറ്റ നഗരസഭയിലും മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലുമാണ് ആദ്യ ഘട്ടത്തില്‍ ഡാറ്റ ബാങ്ക് തയ്യാറാക്കുക.

Wayanad
English summary
Data bank for tribal people for jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X