Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയില്‍ നിന്നും മൃതദേഹം മാറിയയച്ചു; വയനാട് സ്വദേശിയായ യുവാവിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹം

കല്‍പ്പറ്റ: കൂടെപിറപ്പിന്റെ അകാലവേര്‍പാടില്‍ കരഞ്ഞുതളര്‍ന്ന് കാത്തിരുന്ന ബന്ധുക്കള്‍ക്ക് ലഭിച്ചത് മറ്റൊരു മൃതദേഹം. സംഭവം വയനാട്ടില്‍. അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന അമ്പലവയല്‍ നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (30) മൃതദേഹമാണ് മാറിയത്. നിഥിന്റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് ലഭിച്ചത് ചെന്നൈ സ്വദേശിയുടെതായിരുന്നു.

അബുദാബിയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം നിഥിനും ചെന്നൈ സ്വദേശിയും മരിക്കുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ തമ്മില്‍ മാറിപ്പോകുകയായിരുന്നു. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടി ലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ് ലഭിക്കുന്ന വിവരം. നിഥിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം അബുദാബിയില്‍ നിന്നും ബംഗളൂരുവിലേക്ക് അയക്കുമെന്നാണ് അറിയുന്നത്.

dead body

അബുദാബിയില്‍ വെച്ച് മരിച്ച വയനാട് അമ്പലവയല്‍ സ്വദേശി നിഥിന്‍

നിലവില്‍ നിഥിന്റെ ബന്ധുക്കള്‍ ചെന്നൈ സ്വദേശിയുടെ മൃതദേഹം മൈസൂരിലെത്തിക്കും. ബാംഗ്ലൂരില്‍ നിന്നും നിഥിന്റെ മൃതശരീരം ഏറ്റുവാങ്ങി മരിച്ച ചെന്നൈ സ്വദേശിയുടെ ബന്ധുക്കളും മൈസൂരിലെത്തിക്കും. ഇവിടെ വെച്ച് മൃതദേഹങ്ങള്‍ അതാത് ബന്ധുക്കള്‍ക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. അകാലത്തില്‍ മരിച്ച നിഥിന്റെ മൃതശരീരം ഒരുനോക്കു കാണുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കാത്തിരുന്നപ്പോഴാണ് മറ്റൊരു മൃതദേഹമാണ് ലഭിച്ചതെന്ന വിവരം അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+