Get Updates
Get notified of breaking news, exclusive insights, and must-see stories!

പനമരത്ത് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കടബാധ്യതയെന്ന്

പനമരം: പനമരം കൂടല്‍ക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീര്‍വാരം കല്ലുവയല്‍ പള്ളിക്ക് സമീപം മാങ്കോട്ട് ജോസഫ്‌ത്രേസ്യ ദമ്പതികളുടെ മകന്‍ എം ജെ ബിജു(42)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെയോടെ തന്നെ മാനന്തവാടി ഫയര്‍ഫോഴ്‌സ്, പനമരം, പിണങ്ങോട് ജീവന്‍ രക്ഷാസമിതികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ മൃതദേഹം വെള്ളത്തില്‍ പൊന്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ബിജു പുഴയിലേക്ക് ചാടിയതായി സംശയമുണ്ടാകുന്നത്. ബിജുവിന്റെ ബൈക്ക് പാലത്തില്‍ കണ്ടതും, വെള്ളത്തില്‍ എന്തോ വീഴുന്ന ശബ്ദവും പ്രദേശവാസികള്‍ കേട്ടിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുതല്‍ തന്നെ തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ രാത്രിയോടെയും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പൊലീസും, ഫയര്‍ഫോഴ്സും, നാട്ടുകാരും സ്ഥലത്തെത്തി സംയുക്തമായാണ് ശനിയാഴ്ച തിരച്ചില്‍ നടത്തിയത്.

biju-1560678

ബിജുവിന് വിവിധ ബാങ്കുകളിലായി ആറ് ലക്ഷം രൂപയുടെ കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഇതായിരിക്കാം ബിജുവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷീനയാണ് ബിജുവിന്റെ ഭാര്യ. മക്കള്‍: അതുല്‍, അലന്‍, ആഷ്‌വിന്‍. സഹോദരങ്ങള്‍: ജോസ്, തങ്കച്ചന്‍, സജി ,മേരി, മിനി, ഗ്രേസി, സെലി, സിസ്റ്റര്‍ ലിറ്റി, സിസ്റ്റര്‍ റെജിന്‍മരിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+