ബധിര-മൂക അംഗങ്ങള്‍ സമാഹരിച്ച 10,160 രൂപയും ദുരിതാശ്വാസ നിധിയിലേക്ക്
കോഴിക്കോട്: താമരശ്ശേരി റീജ്യണല്‍ ഡെഫ് സെന്ററിലെ ബധിര-മൂക അംഗങ്ങള്‍ സമാഹരിച്ച 10160 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇതോടൊപ്പം ഇവര്‍ വീട്ടുപകരണങ്ങളും ഭക്ഷണസാധനങ്ങളും നല്‍കി. കലക്റ്ററേറ്റിലെത്തിയാണ് ഇവര്‍ തുക കൈമാറിയത്. വി.പി ഉസ്മാന്‍, ഉസ്മാന്‍ പി. ചെമ്പ്ര, പി.അബ്ദുള്‍ റഹ്മാന്‍, പി മനോജ്, അബ്ദുല്‍ ഷുക്കൂര്‍, സുരേന്ദ്രന്‍ കൈതപ്പൊയില്‍, സുബൈര്‍, പി റംല, കെ.പി ഹാരീസ്, വിപീഷ് ബാല്‍, രാജീവന്‍ കൊളത്തൂര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇതോടൊപ്പം, ജില്ലാ ഭരണകൂടം പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സ്‌നേഹപൂര്‍വ്വം കോഴിക്കോട് പദ്ധതിക്കും ജില്ലയില്‍ തുടക്കമായി. പ്രളയക്കെടുതികള്‍ക്ക് ഇരയായി വീടുകളില്‍ സര്‍വ്വം നഷ്ടമായവര്‍ക്ക് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. വേങ്ങേരി വില്ലേജിലെ 10 കുടുംബങ്ങള്‍ക്ക് മുക്കം കാരശേരി ചോനാടന്‍സ് ഗ്രൂപ്പ് സംഭാവന നല്‍കിയ ഫര്‍ണിച്ചറുകളും ഗാര്‍ഹിക ഉപകരണങ്ങളും കളക്ടറേറ്റില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ദുരിതബാധിതര്‍ക്ക് കൈമാറി.

ഇതിനകം 200 ഓളം പേര്‍ സര്‍വ്വതും നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ കലക്ടറേറ്റിലെ കോള്‍ സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. എ.പ്രദീപ്കമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ് സ്‌നേഹപൂര്‍വ്വം കോഴിക്കോട് പദ്ധതി വിശദീകരിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. പ്രകാശ്, ശുചിത്വ സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ ഏകനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു കുടുംബത്തിന് കുറഞ്ഞത് 10,000 രൂപയുടെ സാധനങ്ങളാണ് നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications