വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലമാനിനെ വെടിവെച്ച് കൊന്ന സംഭവം: നാല് പ്രതികള്‍ കീഴടങ്ങി; ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മലമാനിനെ വെടിവെച്ച് കൊന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ കീഴടങ്ങി. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന വൈത്തിരി തളിമലയില്‍ നിന്നുമാണ് മലമാനിനെ വെടി വെച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന നടത്തിയത്.

<strong>പ്രിയങ്ക ഗാന്ധിയോട് രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം ആവശ്യപ്പെട്ടത് ഒരു ഇന്ത്യക്കാരനല്ല... ആരാണ് അയാള്‍</strong>പ്രിയങ്ക ഗാന്ധിയോട് രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം ആവശ്യപ്പെട്ടത് ഒരു ഇന്ത്യക്കാരനല്ല... ആരാണ് അയാള്‍

സംഭവവുമായി ബന്ധപ്പെട്ട് താമരശേരി പുതുപ്പാടി മീച്ചേരി പരീത്, ചമല്‍ മുണ്ടിച്ചിപ്പാറ മുഹമ്മദലി, പുതുപ്പാടി കണ്ണപ്പന്‍കുണ്ട് വെളുത്താലക്കാട്ടില്‍ മുജീബ്, ചമല്‍ ചിങ്ങണാംകുന്നുമ്മേല്‍ മുഹമ്മദ് കബീര്‍ എന്നിവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കീഴടങ്ങിയത്. കേസില്‍ ആകെ ഏഴ് പേരാണുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരായിരുന്നു പിടിയിലാകാനുണ്ടായിരുന്നത്.

Deer hunting case

ഹൈക്കോടതി മുമ്പാകെ ഉപാധികളോടെ ജാമ്യം നേടിയ ശേഷമാണ് കോടതിയുടെ നിര്‍ദേശപ്രകാരം നാലുപേരും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായത്. ഇവര്‍ ഇത്രയും നാളായി ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ താമരശ്ശേരി സ്വദേശിയായ ഫൈസലിന് വേണ്ടി അന്വേഷണം ഊര്‍ ജ്ജിതമാക്കിയിട്ടുണ്ടെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ബാബുരാജ് അറിയിച്ചു. ജൂണ്‍ 11ന് താമരശ്ശേരി റെയ്ഞ്ചോഫീസര്‍ പിടികൂടി മേപ്പാടി റെയ്ഞ്ചിലേക്ക് കൈമാറിയ വന്യമൃഗവേട്ട കേസാണിത്.

ക്യാപ്ഷന്‍

മലമാനിനെ വെടിവെച്ച് കൊന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരായ പ്രതികള്‍

Wayanad
English summary
Deer hunt; Four accused surrendered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X