കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ : ദേവഗിരി മുന്നില്‍; ഫാറൂഖും, വിക്ടോറിയയും പിന്നാലെ
സുല്‍ത്താന്‍ബത്തേരി: കാലിക്കറ്റ് ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ നാലാം ദിവസം 60 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട് ദേവഗിരി കോളജ് 66 പോയിന്റുമായി മുന്നില്‍. കോഴിക്കോട് ഫാറൂഖ് കോളജ് 63 പോയിന്റുമായി രണ്ടാമതും, പാലക്കാട് വിക്ടോറിയ കോളജ് 59 പോയിന്റുമായി മൂന്നാംസ്ഥാനത്തുമുണ്ട്. 52 പോയിന്റ് നേടിയ തൃശ്ശൂര്‍ സെന്റ്തോമസ് കോളജ് നാലാമതും, 45 പോയിന്റുമായി കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് അഞ്ചാം സ്ഥാനത്തമുണ്ട്. നാലാംദിനവും ഓരോ വേദികളിലും രാത്രി വൈകിയും പരിപാടികള്‍ പുരോഗമിക്കുകയാണ്.

ഇതേസമയം, അവളരെ വൈകിയാണ് ശനിയാഴ്ചയും മത്സരപരിപാടികള്‍ ആരംഭിച്ചത്. വെള്ളിയാഴ്ച വളരെ വൈകി മത്സരങ്ങള്‍ അവസാനിച്ചതാണ് ശനിയാഴ്ച പരിപാടികള്‍ ആരംഭിക്കാന്‍ സമയം വൈകാനുണ്ടായ കാരണം. വേദി ഒന്നില്‍ നടക്കേണ്ട നാടോടി ന്യത്ത മത്സരം ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.

വേദി രണ്ടിലെ കേരള നടനവും,വേദി മൂന്നിലെ കഥകളി സംഗീതവും,വേദി നാലിലെ തുകല്‍ വാദ്യ മത്സരങ്ങളും ഒരു മണിക്കൂര്‍ വൈകിയപ്പോള്‍ വേദി അഞ്ചിലെ വീണ വയലില്‍ മത്സരം നാല് മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ഇത് മത്സരാര്‍ത്ഥികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കി. മത്സര പരിപാടികള്‍ ഇന്ന് അവസാനിക്കും. മന്ത്രി കെ ടി ജലീലാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ഒപ്പന, കോല്‍ക്കളി, പൂരക്കളി, പരിചമുട്ടുകളി, മാര്‍ഗം കളി, മാപ്പിളപ്പാട്ട് ഗ്രൂപ്പ്, ദഫ് മുട്ട്, അറബനമുട്ട് തുടങ്ങിയ ഇനങ്ങളാണ് ഞായറാഴ്ച നടക്കുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications