വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ : ദേവഗിരി മുന്നില്‍; ഫാറൂഖും, വിക്‌ടോറിയയും പിന്നാലെ

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: കാലിക്കറ്റ് ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ നാലാം ദിവസം 60 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട് ദേവഗിരി കോളജ് 66 പോയിന്റുമായി മുന്നില്‍. കോഴിക്കോട് ഫാറൂഖ് കോളജ് 63 പോയിന്റുമായി രണ്ടാമതും, പാലക്കാട് വിക്‌ടോറിയ കോളജ് 59 പോയിന്റുമായി മൂന്നാംസ്ഥാനത്തുമുണ്ട്. 52 പോയിന്റ് നേടിയ തൃശ്ശൂര്‍ സെന്റ്‌തോമസ് കോളജ് നാലാമതും, 45 പോയിന്റുമായി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് അഞ്ചാം സ്ഥാനത്തമുണ്ട്. നാലാംദിനവും ഓരോ വേദികളിലും രാത്രി വൈകിയും പരിപാടികള്‍ പുരോഗമിക്കുകയാണ്.

sankritdramavictoria-

ഇതേസമയം, അവളരെ വൈകിയാണ് ശനിയാഴ്ചയും മത്സരപരിപാടികള്‍ ആരംഭിച്ചത്. വെള്ളിയാഴ്ച വളരെ വൈകി മത്സരങ്ങള്‍ അവസാനിച്ചതാണ് ശനിയാഴ്ച പരിപാടികള്‍ ആരംഭിക്കാന്‍ സമയം വൈകാനുണ്ടായ കാരണം. വേദി ഒന്നില്‍ നടക്കേണ്ട നാടോടി ന്യത്ത മത്സരം ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.

folkdanceinterzone-1

വേദി രണ്ടിലെ കേരള നടനവും,വേദി മൂന്നിലെ കഥകളി സംഗീതവും,വേദി നാലിലെ തുകല്‍ വാദ്യ മത്സരങ്ങളും ഒരു മണിക്കൂര്‍ വൈകിയപ്പോള്‍ വേദി അഞ്ചിലെ വീണ വയലില്‍ മത്സരം നാല് മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ഇത് മത്സരാര്‍ത്ഥികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കി. മത്സര പരിപാടികള്‍ ഇന്ന് അവസാനിക്കും. മന്ത്രി കെ ടി ജലീലാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ഒപ്പന, കോല്‍ക്കളി, പൂരക്കളി, പരിചമുട്ടുകളി, മാര്‍ഗം കളി, മാപ്പിളപ്പാട്ട് ഗ്രൂപ്പ്, ദഫ് മുട്ട്, അറബനമുട്ട് തുടങ്ങിയ ഇനങ്ങളാണ് ഞായറാഴ്ച നടക്കുക.

Wayanad
English summary
Devagiri college leads in Calicut University Interzone festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X