Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു; തട്ടിക്കൊണ്ടുപോയ കാര്‍ കസ്റ്റഡിയിലെടുത്തു, യുവതി രഹസ്യമൊഴി നല്‍കി, പ്രതികൾക്കകായി തിരച്ചിൽ ഊർജ്ജിതം!!

മാനന്തവാടി: ബുദ്ധിമാന്ദ്യമുള്ള 26 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ ചെറ്റപ്പാലം പള്ളിവളപ്പില്‍ മുനീറി(28)നെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി എഎസ്പിക്കാണ് നിലവില്‍ അന്വേഷണ ചുമത ലയെങ്കിലും എ എസ് പി സ്ഥലത്തില്ലാത്തതിനാല്‍ കല്‍പ്പറ്റ ഡിവൈഎസ്പിയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ പോലീസ് പ്രതികളിലൊരാളായ മുനീറിന്റെ വീട്ടിലെത്തി യുവതിയെ തട്ടിക്കൊണ്ടുപോയ കാര്‍ കസ്റ്റഡിയിലെടുത്തു. കെ എല്‍ 59 ഡി 2518 മാരുതി സ്വഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. കൂടാതെ വിരലടയാള വിദഗ്ധരടങ്ങുന്ന സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. ബത്തേരി മജിസ്ട്രേറ്റ് മുമ്പാകെ പീഡനത്തിനിരയായ യുവതി രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ചെറ്റപ്പാലം വരടിമൂല പത്തേക്കര്‍ വീട്ടില്‍ റാസിഖ്, നൗഫല്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

Muneer

ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. മജിസ്ട്രേറ്റ് മുമ്പാകെ യുവതി നല്‍കിയ രഹസ്യ മൊഴി പ്രകാരം കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യതകളുണ്ടെന്നും സൂചനയുണ്ട്. തട്ടിക്കൊണ്ടു പോകല്‍, കൂട്ട ബലാത്സംഘം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ കാണാതായതായുള്ള പരാതിയെ തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും രാത്രിയിലും തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ശനിയാഴ്ച രാത്രിയോടെ യുവതിയെ വീടിന് സമീപം ഉപേക്ഷിക്കുന്നത്.

പിന്നീട് അവശനിലയിലായ യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് അര്‍ധരാത്രിയോടെ യുവതിയുടെ വീടിനു സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ മുനീറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുന്നത്. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. വരും ദിവസങ്ങളില്‍ മറ്റ് പ്രതികള്‍ കീഴടങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+