വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാലയ സംസ്ഥാനമാക്കാന്‍ പദ്ധതി; 300 കോടി രൂപ ഈ വര്‍ഷം ചിലവഴിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാലയ സംസ്ഥാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് ഒരുക്കും. പ്രൊജക്ടര്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, ശബ്ദ സംവിധാനം എന്നിവയടങ്ങുന്ന കേന്ദ്രീകൃത രീതിയിലായിരിക്കും ലാബ് സജ്ജമാക്കുക. 300 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാനസര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.

<strong>രാഹുൽ ഈശ്വർ 'പ്ലാൻ ബി'യിൽ 'പെട്ടു'; ജാമ്യമില്ലാ വകുപ്പ്... വീണ്ടും ജയിലിലേക്ക്?</strong>രാഹുൽ ഈശ്വർ 'പ്ലാൻ ബി'യിൽ 'പെട്ടു'; ജാമ്യമില്ലാ വകുപ്പ്... വീണ്ടും ജയിലിലേക്ക്?

നിലവില്‍ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ 141 സ്‌കൂളുകളില്‍ 2000 കോടി രൂപ ചിലവില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. കേരളത്തില്‍ ആകെ 45000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ സാങ്കേതികമായും, അക്കാദമികമായും മുന്നിലെത്തിക്കാന്‍ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

C Raveendranath

വിദ്യാഭ്യാസ മേഖലയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും അക്കാദമിക് രംഗങ്ങളില്‍ പിറകോട്ടു പോവുന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാക്കും. അക്കാദമിക് മികവാണ് പ്രധാനലക്ഷ്യം. കരിക്കുലം ഉദ്ദേശിക്കുന്ന പഠനരീതി എല്ലാ കുട്ടികളിലും എത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുകയുമാണ് അക്കാദമിക് മികവിന്റെ വിജയമെന്നും മന്ത്രി വ്യക്തമാക്കി. ജനകീയവും ശാസ്ത്രീയവുമായ രീതികളിലൂടെ ലോകത്തിനു തന്നെ മാതൃകയാവുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിനാണ് തുടക്കമായിരിക്കുന്നതെന്നും, പരീക്ഷകളിലൂടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്ന ശാസ്ത്രീയ രീതികള്‍ അവലംബിക്കുമെന്നും സ്‌കൂളുകളെ എല്ലാതലത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ആദ്യഘട്ടമായി പാഠപുസ്തകങ്ങളിലെ ഒരു അധ്യായമെങ്കിലും ഡിജിലറ്റലാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ജില്ലയിലെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം രണ്ടാഘട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയമുണ്ടായ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നിന്നുണ്ടായ കൊഴിഞ്ഞുപോക്ക് തടയാന്‍ പദ്ധതിയുണ്ടാക്കുമെന്നും സി രവീന്ദ്രനാഥ് പറഞ്ഞു. കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ വീടുകളിലേക്ക് ജനകീയയാത്ര നടത്തി ഒരുമാ സത്തിനുളളില്‍ അവരെ തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുക.

ജില്ലാ കലക്‌ട്രേറ്റില്‍ നടന്ന പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തില്‍ സംസാ രിക്കു കയായിരുന്നു മന്ത്രി. ഇതിനായി ജനകീയയാത്രകള്‍ സംഘടിപ്പിക്കും. ജനപ്ര തിനിധകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് യാത്ര നടത്തുക. പ്രളയാനന്തരം വിദ്യാര്‍ത്ഥികളുടെ വീടുകളിലെ സാമൂഹിക പ്രശ്നങ്ങള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് പൊതുവെ പ്രളയത്തിനു ശേഷം വിദ്യാര്‍ ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറവാണെന്നാണ് യൂണിസെഫ് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ കണ്ടെത്തിയത്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി അത് പരിഹരിച്ച് വിദ്യാര്‍ത്ഥികളെ തിരികെ യെത്തിക്കാനാണ് ശ്രമിക്കുന്നത്. കൊഴിഞ്ഞുപോയ വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Wayanad
English summary
Digital school project in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X