വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെബി നസീമ ജില്ലാ പഞ്ചായത്തിലും ഉഷാതമ്പി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡന്റാകും

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലാപഞ്ചായത്തിനും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിനും ഇനി മുതല്‍ പുതിയ പ്രസിഡന്റ്. ജില്ലാപഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനില്‍ നിന്നു വിജയിച്ച മുസ്ലീം ലീഗിലെ ജനപ്രതിനിധി കെ ബി നസീമയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുസ്ലീംലീഗ് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ചതായി പ്രസിഡന്റ് പി.പി.എ കരീം അറിയിച്ചു. ഇന്നലെ ചേര്‍ന്ന ജില്ലാലീഗ് കമ്മിറ്റിയൂടേതാണ് തീരുമാനം.

യു ഡി എഫിലെ ഒത്തുതീര്‍പ്പ് ഫോര്‍മുല പ്രകാരം രണ്ടര വര്‍ഷക്കാലം കോണ്‍ഗ്രസിനും ബാക്കി മുസ്ലീംലീഗിനുമാണ് പ്രസിഡന്റ് സ്ഥാനം. രണ്ടരവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് ടി ഉഷാകുമാരി രാജി വെച്ചിരുന്നു. ഈ സ്ഥാനത്തേക്കാണ് നസീമയെ മുസ്ലീംലീഗ് പ്രസിഡന്റായി ലീഗ് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് ജൂണ്‍ 18ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും. വനിതാ ലീഗ് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റായ നസീമ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയാണ്. ആദ്യ ത്രിതല തെരഞ്ഞെടുപ്പില്‍ തന്നെ വന്‍വിജയവുമായി പഞ്ചായത്ത് പ്രസിഡന്റ് പദവി, അഞ്ച് വര്‍ഷത്തെ മികച്ചഭരണത്തില്‍ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള ഒന്നിലധികം പുരസ്‌കാരങ്ങള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന നസീമക്ക് അര്‍ഹതക്ക് ലഭിച്ച അംഗീകാരമാണ് പുതിയ പദവി. പുത്തൂര്‍വയല്‍ കുറ്റിക്കാടന്‍ ബീരാന്‍ കുട്ടി - സൈനബ ദമ്പതികളുടെ മകളാണ് നസീമ. കല്‍പ്പറ്റ എന്‍. എം.എസ്.എം ഗവ. കോളജില്‍ നിന്ന് ബിരുദപഠനം. മുട്ടില്‍ യതീംഖാന ജീവനക്കാരന്‍ തെങ്ങുംമുണ്ടയിലെ ഹനീഫയാണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ മുഹമ്മദ് മിദ്‌ലാജ്, നജ ഫാത്തിമ എന്നിവരാണ് മക്കള്‍.

page

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരിയായ ശകുന്തള ഷണ്‍മുഖന്‍ രാജിവെച്ചു. മുന്‍ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷം എ ഗ്രൂപ്പിനും, ബാക്കി രണ്ടര വര്‍ഷം ഐ ഗ്രൂപ്പിനും നല്‍കാനായിരുന്നു പാര്‍ട്ടിയിലെ ധാരണ. ഇത് പ്രകാരമാണ് രണ്ടരവര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ ശകുന്തള ഷണ്‍മുഖന്‍ രാജിവെച്ചത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ശനിയാഴ്ച രാവിലെയാണ് ശകുന്തള രാജി സമര്‍പ്പിച്ചത്. ഇനിയുള്ള രണ്ടര വര്‍ഷക്കാലം ഐ ഗ്രൂപ്പുകാരിയായ ഉഷാതമ്പിയായിരിക്കും പ്രസിഡന്റ്. കോണ്‍ഗ്രസിന്റെയും മഹിളാകോണ്‍ഗ്രസിന്റെയും സജീവപ്രവര്‍ത്തകയായി രാഷ്ട്രീയത്തിലെത്തിയ ഉഷാതമ്പി കഴിഞ്ഞ തവണയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു.

Wayanad
English summary
district block panjayath president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X