വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിഡ്‌നി രോഗികള്‍ക്ക് സഹായഹസ്തവുമായി ജില്ലാ പഞ്ചായത്ത്; ദിനേന 120 പേര്‍ക്കുള്ള ഡയാലിസിസ് സൗകര്യമൊരുക്കുന്നു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കിഡ്‌നി രോഗികള്‍ക്ക് സഹായഹസ്തവുമായി വയനാട് ജില്ലാ പഞ്ചായത്തും വയനാട് ജില്ലാ ആശുപത്രിയും കൈകോര്‍ക്കുന്നു. ദിനേന 120 പേര്‍ക്ക് ഡയാലിസ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ജീവനം എന്ന പദ്ധതിക്ക് രൂപം നല്‍കി കൊണ്ടാണ് ജില്ലാ പഞ്ചായത്ത് ചികിത്സാസൗകര്യമൊരുക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ മൂന്ന് ഷിഫ്റ്റുകളിലായി ഒന്‍പത് ഡയാലിസിസ് മെഷിന്‍ ഉപയോഗിച്ച് 45 കിഡ്‌നി രോഗികള്‍ക്കാണ് ഡയാലിസിസ് ചെയ്ത് നല്‍കുന്നത്.

dialysisservice-0

ഒരു ഷിഫ്റ്റ് കൂടി വര്‍ദ്ധിപ്പിച്ചും 120 കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം ഒരുക്കും. അറക്കല്‍ ജോയി പതിനൊന്ന് ലക്ഷത്തി അറുപത്തി ഏഴായിരം രൂപ ചിലവഴിച്ച് ജില്ലാ ആസ്പത്രിയില്‍ ഒരുക്കിയ സ്ഥലത്ത് തണല്‍ ചാരിറ്റിബിള്‍ സൊസൈറ്റി നല്‍കിയ അഞ്ച് ഡയാലിസിസ് മിഷനും അറക്കല്‍ ജോയി നല്‍കിയ ഒരു മിഷനും സ്ഥാപിച്ച് കൊണ്ടാണ് കൂടുതല്‍കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം ഒരുക്കുന്നത്.

ജില്ലാ ആശുപത്രി ഡയാലിസിസ് യന്ത്രങ്ങളുടെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജീവനം പദ്ധതി പ്രഖ്യാപനവും ജനുവരി മൂന്നിന് നടക്കും. മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങ് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യന്ത്രങ്ങളുടെ ഏറ്റുവാങ്ങല്‍ ചടങ്ങുകള്‍ എം. എല്‍. എ.മാരായ ഐ.സി.ബാലകൃഷ്ണനും, സി.കെ.ശശീന്ദ്രനും ചേര്‍ന്ന് നിര്‍വ്വഹിക്കും.

വടകര തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന 5 ഡയാലിസിസ് യന്ത്രങ്ങളുടെ ഏറ്റുവാങ്ങള്‍ ഐ.സി.ബാലകൃഷ്ണന്‍ എം. എല്‍.എ.യും, അറക്കല്‍ ജോയ് നല്‍കുന്ന ഡയാലിസിസ് യന്ത്രങ്ങളുടെ ഏറ്റുവാങ്ങല്‍ സി. കെ.ശശീന്ദ്രന്‍ എം. എല്‍. എ.യും നിര്‍വ്വഹിക്കും. വയനാട് ജില്ലാ പഞ്ചായത്ത് ജീവനം പദ്ധതിയിലൂടെ ഒന്നരക്കോടി രൂപയുടെ പദ്ധതികളാണ് കിഡ്‌നി രോഗികള്‍ക്കായി നടപ്പിലാക്കുന്നത്. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന്നായി 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 70 ലക്ഷം രൂപ പൊതുജന പങ്കാളിത്തത്തോടെ സ്വരൂപിച്ചുമാണ് ജീവനം പദ്ധതി നടപ്പിലാക്കുന്നത്.

Wayanad
English summary
District panchayat arranges dialysis facility to 120 patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X