വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപ്പാടിയിലെ മധുവിന്റെ കഥയുമായി 'ഡോണ്ട്' ഹൃസ്വചിത്രം; വനപശ്ചാത്തലത്തിലൊരുക്കിയ ചിത്രം ഉടന്‍ പ്രേക്ഷകരിലെത്തും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ അട്ടപ്പാടിയിലെ കള്ളനെന്ന് മുദ്രകുത്തി കൊല ചെയ്യപ്പെട്ട മധുവിന്റെ ജീവിതകഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'ഡോണ്ട്' ഹൃസ്വചിത്രത്തിന്റെ ആദ്യപ്രദര്‍ശനം വയനാട് പ്രസ്സ്‌ക്ലബ്ബ് ഹാളില്‍ നടന്നു. മധുവെന്ന ആദിവാസി യുവാവിനെ കള്ളനെന്ന് മുദ്രകുത്തി സമൂഹവിചാരണ നടത്തി സെല്‍ഫിയെടുത്താഘോഷിച്ച യുവത്വത്തിന്റെ കഥ തന്നെയാണ് പൊമ്മന്‍ എന്ന ആദിവാസി യുവാവിലൂടെ പ്രശസ്ത സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട് ഡോണ്ട് എന്ന ഹൃസ്വചിത്രത്തിലൂടെ പറയുന്നത്.

പ്രശസ്ത സംവിധായകനായിരുന്ന ഭരതന്റെ ശിഷ്യനായ ശരത്ചന്ദ്രന്‍ വയനാട് അന്നൊരിക്കല്‍, നന്മ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി ഹൃസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ശരത്ചന്ദ്രന്റെ ഏറ്റവുമൊടുവിലത്തെ പ്രൊജക്ടാണ് ഡോണ്ട്. വയനാട്ടിലും, അട്ടപ്പാടിയിലുമായിരുന്നു ഈ ഹൃസ്വചിത്രം ചിത്രീകരിച്ചത്. താന്‍ കള്ളനല്ലെന്ന് അലമുറയിട്ട് കരയുമ്പോഴും, അവന്റെ വേദനയില്‍ ആഹ്ലാദിച്ച് സെല്‍ഫിയെടുത്താഘോഷിക്കുന്ന യുവത്വത്തോട് അരുതേ എന്ന് പറയുകയാണ് ഈ ചിത്രം. സിനിമകളെ പൊലെ തന്നെ ദൃശ്യമനോഹാരിതയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കാടും, നാടും എല്ലാവിധ മനോഹാരിതയോടും കൂടി ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്.

dontshortfilm

പ്രിയനന്ദനന്റെ പാതിരാക്കാലം എന്ന ചിത്രത്തില്‍ നായകവേഷത്തിലെത്തിയ കലേഷാണ് ഈ ചിത്രത്തില്‍ പൊമ്മനായെത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയമികവ് എല്ലാരീതിയിലും ഈ ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്. സമൂഹത്തിന് അര്‍ത്ഥവത്തായ സന്ദേശം നല്‍കുകയെന്ന ലക്ഷ്യം കൂടി ഈ ചിത്രത്തിനുണ്ട്. കാട്ടിലെ കായ്കനികള്‍ പറിച്ചുതിന്നും കാട്ടുകിഴങ്ങുകള്‍ ചുട്ടുതിന്നും വിശപ്പടിക്കി ജീവിക്കുന്ന പൊമ്മന്റെ വിശപ്പാണ് സമൂഹത്തില്‍ അറിവും ജ്ഞാനവുമള്ളവര്‍ ആയുധമാക്കുന്നത്. നാട്ടിലിറങ്ങുന്ന പമ്മനെ കള്ളനെന്ന് മുദ്രകുത്തി നോവിക്കുമ്പോഴും അടിച്ചുകൊല്ലാന്‍ ശ്രമിക്കുമ്പോഴുമുള്ള ദൈന്യത കാഴ്ചക്കാരുടെ കണ്ണ് നനയിക്കും വിധം അതീവശ്രദ്ധേയോടെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

dontshortfilm2

ഭരതന്റെ ശിഷ്യനെന്ന രീതിയില്‍ സിനിമ സമ്മാനിക്കുന്ന എല്ലാ ദൃശ്യഭംഗിയും ഈ ചെറുചിത്രത്തിലുമുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം. ദൈര്‍ഘ്യം വളരെ കുറവാണെങ്കിലും പറയാനുള്ളതെല്ലാം അടുക്കും ചിട്ടയോടെയും ഈ ചെറുചിത്രത്തില്‍ പകര്‍ത്താന്‍ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടം. സന്തോഷ് കുട്ടീസാണ് ചിത്രത്തിന്റെ ക്യാമറ. നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പൗലോസ് ജോണ്‍സാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനമാണ് വയനാട് പ്രസ്സ് ക്ലബ്ബില്‍ നടന്നത്. വരുംദിവസങ്ങളില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും.

ഇതിനകം തന്നെ നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റുകളിലേക്ക് ഈ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ ശരത്ചന്ദ്രന്‍ വ്യക്തമാക്കി. വയനാടിന്റെ പേര് മലയാളസിനിമയിലെത്തിച്ച ആദ്യകാല സംവിധായകരിലൊരാളാണ് ശരത്ചന്ദ്രന്‍ വയനാട്. മരുഭൂമിയിലെ ആന എന്ന അടുത്തിടെയിറങ്ങിയ ചിത്രത്തിന്റെ കഥ ശരത്ചന്ദ്രന്റെതായിരുന്നു. ഇടക്കാലത്ത് കൃഷിയിലേക്കും മറ്റും തിരിഞ്ഞ ശരത്ചന്ദ്രന്‍ സിനിമയോടുള്ള് അഭിനിവേശം കൊണ്ട് വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. പാഞ്ചജന്യം ഫിലിംസിന്റെ ബാനറില്‍ സുനില്‍ദത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ക്യാപ്ഷന്‍

1. ഡോണ്ട് ഹൃസ്വചിത്രത്തിന്റെ സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

2. ഡോണ്ട് എന്ന ഹൃസ്വചിത്രത്തില്‍ നിന്ന്

Wayanad
English summary
Dont shortfilm about madhus story from attappadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X