വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോറി ഇടിച്ച് ആനയ്ക്ക് പരുക്കേറ്റ സംഭവം: മയക്കുവെടി വച്ച് ചികിത്സ നല്‍കി, ഡ്രൈവര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി-മൈസൂര്‍ ദേശീയപാത 766-ല്‍ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനക്ക് വനംവകുപ്പ് ചികിത്സ നല്‍കി. 25 വയസുള്ള പിടിയാനക്കാണ് ലോറിയിടിച്ച് വലത് മുന്‍കാലിന് സാരമായ പരിക്കേറ്റത്. കുംകിയാനകളുടെ സഹായത്തോടെ പരിക്കേറ്റ ആനക്കൊപ്പുണ്ടായിരുന്ന മറ്റ് കാട്ടാനകളെ തുരത്തിയ ശേഷം ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി വെച്ചാണ് ചികിത്സ നല്‍കിയത്.

ആർടിഒ ഉദ്യോഗസ്ഥന്റെ അടിയന്തിര ഇടപെടൽ, ലിത്വാനിയയിലെ ജയിലഴിക്കുള്ളിൽ നിന്നും യുവാക്കൾ രക്ഷപെട്ടുആർടിഒ ഉദ്യോഗസ്ഥന്റെ അടിയന്തിര ഇടപെടൽ, ലിത്വാനിയയിലെ ജയിലഴിക്കുള്ളിൽ നിന്നും യുവാക്കൾ രക്ഷപെട്ടു

lorry-1562

ആനയെ വരും ദിവസങ്ങളില്‍ നിരീക്ഷിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. എന്നാല്‍ സാരമായി പരുക്കേറ്റ ആന രക്ഷപ്പെടാനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണന്നാണ് പറയുന്നത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ബാലുശേരി സ്വദേശി സമീജിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മുത്തങ്ങ പൊന്‍കുഴിക്ക് സമീപം ചൊവ്വാഴ്ച രാത്രിയിലാണ് കാട്ടാനയെ ലോറി തട്ടിയത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന ലോറിയാണ് ആനയെ ഇടിച്ചിട്ടത്. ആനകള്‍ കൂട്ടമായി റോഡ് മുറിച്ച് കടക്കുന്നതിന്നിടെയാണ് ഒരാനയെ ലോറിയിടിച്ചത്.

elephantaccident-15

വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസമാവുമെന്ന കാരണത്തിലാണ് ഈ ദേശീയപാതയില്‍ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. രാത്രിയാത്രാ നിരോധനം നീക്കാനുള്ള തീവ്രശ്രമത്തിനിടയിലാണ് വീണ്ടും ആനയെ വാഹനമിടിച്ചിരിക്കുന്നത്. ഇതോടെ രാത്രിയാത്രാ നിരോധനത്തെ അനുകൂലിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവര്‍ വിഷയം സജീവമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

elephant-
Wayanad
English summary
Driver arrested in elephant attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X