പ്രളയാനന്തരമുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്: നടപടി ഊര്‍ജിതമാക്കി ജില്ലാപഞ്ചായത്ത്; 14ന് ഡ്രോപ്പ്ഔട്ട് ഫ്രീ ജില്ലയായി പ്രഖ്യാപിക്കും
കല്‍പ്പറ്റ: പ്രളയാനന്തരം വയനാട്ടിലെ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വ്യാപകമായ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാപഞ്ചായത്ത് നടപടികള്‍ ഊര്‍ജിതമാക്കി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാപഞ്ചായത്ത് അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിന് പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇത് പ്രകാരമാണ് കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാനുള്ള നടപടികള്‍ ജില്ലാപഞ്ചായത്ത് ഊര്‍ജിതമാക്കിയിരിക്കുന്നത്. നവംബര്‍ പന്ത്രണ്ടിനകം കൊഴിഞ്ഞുപോയവരെ സ്കൂളില്‍ തിരിച്ചെത്തിക്കുകയും ശിശുദിനമായ 14ന് ഡ്രോപ്ഔട്ട് ഫ്രീ വിദ്യാലയമായി ജില്ലയെ പ്രഖ്യാപിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയുടെ അദ്ധ്യക്ഷതയില്‍ ആസൂത്രണഭവന്‍ എപിജെ ഹാളില്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.

യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം എ.ദേവകി, സമഗ്ര ശിക്ഷാ കേരള കണ്‍സല്‍ട്ടന്റ് ഡോ.ടി.പി കലാധരന്‍,സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സുരേഷ്, മുന്‍ ഡി.ഇ.ഒ കൃഷ്ണദാസ്,ഡയററ് പ്രിന്സിപാള് ഇ.ജെ ലീന,കൈറ്റ് കോര്‍ഡിനേറ്റര്‍ വി.ജെ തോമസ്,എസ്.എസ്.കെ പ്രോഗാം ഓഫീസര്‍ ഒ.പ്രമോദ്,വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പ്രഭാകരന്, ഡി.ഇ.ഒ ഹണി. ജി. അലക്സാണ്ടര്‍, ജനപ്രതിനിധികള്‍, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി പ്രധാനാദ്ധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചാണ് നിലവില്‍ മുന്നോട്ടുപോകുന്നത്. നവംബര്‍ മൂന്ന്, അഞ്ച് തിയ്യതികളില്‍ ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രധാനാദ്ധ്യാപകരുടെയും ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാരുടെയും നേതൃത്വത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് യോഗം ചേരും. വൈത്തിരി, മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലകളില്‍ മൂന്നിനും സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചിനുമാണ് യോഗം. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, ജനമൈത്രി പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവിഭാഗം, സ്റ്റുഡന്റ് പൊലീസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ഇത്തരം യോഗങ്ങള്‍ നടത്തുന്നതിന്റെ പ്രധാനലക്ഷ്യം എത്രവിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോയെന്നും, അവരെ എങ്ങനെ തിരികെയെത്തിക്കുമെന്നുള്ള ശ്രമകരമായ ദൗത്യം നിറവേറ്റുകയെന്നതാണ്. സ്കൂളില്‍ വരാതിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ കണക്ക് നല്‍കേണ്ടത് സ്കൂളുകളുകളുടെ പ്രധാനാധ്യാപകനാണ്. യോഗത്തെ കുട്ടികളുടെ വിവരങ്ങള്‍ അറിയിക്കുന്നതോടെ അവരെ തിരികെയെത്തിക്കാന്‍ ജനകീയ കര്‍മ്മസമിതി രൂപീകരിക്കും.
ഓരോ വിദ്യാലയങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കര്‍മ പദ്ധതികളാണ് തയ്യാറാക്കുക. തിരിച്ചെത്തുന്ന ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് നല്‍കിയായിരിക്കും തുടര്‍ന്ന് ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുക. കൊഴിഞ്ഞുപോയ കുട്ടികളില്‍ സംസ്ഥാനം വിട്ടുപോയവര്‍, ജില്ലയില്‍ നിന്നു പോയവര്‍, വിവാഹിതരായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് വിശദാംശങ്ങള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications