വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലേക്ക് ലഹരിവസ്തുക്കള്‍ ഒഴുക്കുന്നു: ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്തത് 354 കേസുകള്‍; അറസ്റ്റിലായത് 56 പേര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ ലഹരിവസ്തുക്കളുടെ ഒഴുക്ക് വര്‍ധിക്കുന്നതായി കണക്കുകള്‍. നവംബര്‍ മാസത്തെക്കാള്‍ 55 കേസുകളാണ് ഡിസംബറില്‍ അധികമെടുത്തത്. നവംബര്‍ 299 കേസുകളായിരുന്നു എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഡിസംബര്‍ കേസുകളുടെ എണ്ണം 354 ആയി.

<strong>മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; കണ്ണൂരിൽ വിമാന നിരക്ക് കുറഞ്ഞു, 30000ൽ നിന്ന് 6000ത്തിലേക്ക്!!</strong>മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; കണ്ണൂരിൽ വിമാന നിരക്ക് കുറഞ്ഞു, 30000ൽ നിന്ന് 6000ത്തിലേക്ക്!!

അതേസമയം, ബോധവത്ക്കരണ പരിപാടികള്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്നുണ്ടെങ്കിലും കേസുകള്‍ കൂടുന്നതായാണ് കണക്കുകള്‍. 44 അബ്കാരി കേസുകള്‍ മാത്രം ഡിസംബര്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്തു. എന്‍ ഡി പി എസ് കേസ്-37, കോട്പാ കേസ്-273 എന്നിങ്ങനെയാണ് ഒരുമാസമെടുത്ത കേസുകള്‍. ഇതില്‍ അബ്കാരി കേസുകളില്‍ 25 പേരെയും, എന്‍ ഡി പി എസ് കേസുകളില്‍ 31 പേരെയും അറസ്റ്റ് ചെയ്തു.

Excise department press meet

ഡിസംബറില്‍ 10.185 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. കൂടാതെ 89.430 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 1125 ലിറ്റര്‍ വാഷും 26 ലിറ്റര്‍ ചാരായവും കസ്റ്റഡിയിലെടുത്തു. 22.290 ലിറ്റര്‍ ഇതര സംസ്ഥാന നിര്‍മിത മദ്യവും 207 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും 24 സ്പാസ്മോ പ്രോക്സിവോണ്‍ ഗുളികകളും ഡിസംബര്‍ മാസത്തില്‍ മാത്രം പിടികൂടി. വിവിധ കേസുകളിലായി ഏഴു ബൈക്കുകളും കസ്റ്റഡിയിലെടുത്തു.

21848 വാഹനങ്ങളും അഞ്ചു മെഡിക്കല്‍ ഷോപ്പുകളും പരിശോധിച്ചു. കള്ളുഷാപ്പുകളില്‍ 381 തവണ പരിശോധന നടത്തി. 68 സാമ്പിളുകള്‍ ശേഖരിച്ചു. കോട്പ കേസുകളില്‍ 42800 രൂപയാണ് പിഴയായി ഈടാക്കിയത്. മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി ചെക്പോസ്റ്റുകളില്‍ യഥാക്രമം 8525, 1281, 1325 വാഹനങ്ങളാണ് പിടികൂടിയത്.

പോലിസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേര്‍ന്നു നടത്തിയ പരിശോധനകളുടെ എണ്ണം 37 ആണെന്നും കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജനകീയ കമ്മറ്റി യോഗത്തിലാണ് എക്‌സൈസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്‌. അതേസമയം ഡിസംബറില്‍ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളും സംഘടിപ്പിച്ചു. 2018 ഡിസംബര്‍ 18 മുതല്‍ 2019 ജനുവരി 28 വരെ വിവിധ പരിപാടികളാണ് വിമുക്തിയുടെ ഭാഗമായി നടത്തിയത്.

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് 19 വിവിധ ബോധവത്കരണ പരിപാടികള്‍, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്കായി 14 ബോധവത്കരണ ക്ലാസുകള്‍, എസ്പിസി കേഡറ്റുകള്‍ക്കായി അഞ്ച് ബോധവത്കരണ ക്ലാസുകള്‍ എന്നിവ നടത്തിയതായി എക്സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ സഹകരണത്തോടെയും അല്ലാതെയും 23 ബോധവത്കരണ പരിപാടികളും നടത്തി.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിമുക്തിമിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം നടത്തുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 100000, 50,000, 25,000, 10000 എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നല്‍കുമെന്നും ഉദ്യോഗസ്ഥരായ മാത്യൂസ് ജോണ്‍, ടി ജി ടോമി, വി രാജേന്ദ്രന്‍, സന്തോഷ് സി എന്നിവര്‍ അറിയിച്ചു.

Wayanad
English summary
Drug case increase in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X