വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; മുംബൈ സ്വദേശി അറസ്റ്റില്‍; ഒരാഴ്ചക്കിടെ പിടികൂടുന്നത് രണ്ടാംതവണ

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: അതിമാരകമായ മെത്തലിന്‍ ഡയോക്‌സി മെത്തഫിത്തലിന്‍ എന്ന പേരിലറിയപ്പെടുന്ന 19 ഗ്രാം മയക്കുമരുന്നുമായി മുംബൈ സ്വദേശി വയനാട് മുത്തങ്ങയില്‍ പിടിയില്‍. മുംബൈയില്‍ നിന്നും ബാംഗ്ലൂര്‍ വഴി ലക്ഷ്വറിബസ്സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെട്ട ലഹരിമരുന്ന് മോളി, എക്റ്റസി എന്ന വിളിപ്പേരിലും അറിയപ്പെടുന്ന എം ഡി എം എ മയക്കുമരുന്നുമായി മുംബൈ സ്വദേശി സിദ്ദിഖാണ് മുത്തങ്ങയില്‍ പിടിയിലായത്.

കട്ടിലില്‍ കെട്ടിയിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു! പിന്നാലെ കാമുകനെ തീയിട്ട് കൊന്നുകട്ടിലില്‍ കെട്ടിയിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു! പിന്നാലെ കാമുകനെ തീയിട്ട് കൊന്നു

drug

പിടികൂടിയ മെത്തലിന്‍ ഡയോക്‌സി മെത്തഫിത്തലിന്‍ മയക്കുമരുന്ന്

ഈ മയക്കുമരുന്ന് 500 മില്ലിഗ്രാം കൈവശം വെച്ചാല്‍ പോലും അത് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. അപ്രകാരം 19 ഗ്രാം കൈവശം വെക്കുന്ന 20 വര്‍ഷം വരെ തടവു ലഭിക്കാവുന്ന ശിക്ഷയാണ്. മില്ലിഗ്രാമിന് പതിനായിരം രൂപ വില വരുന്നതാണ് പിടികൂടിയ മയക്കുമരുന്ന്. ശരീരത്തില്‍ ഒളിപ്പിച്ച് വെച്ച മയക്കുമരുന്ന് വിദഗ്ദ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ മയക്കുമരുന്ന് വില്‍പ്പനക്കാരന് വേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടാതവണയാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ മയക്കുമരുന്ന് പിടികൂടുന്നത്.

arrest

മയക്കുമരുന്നുമായി പിടിയിലായ മുംബൈ സ്വദേശി സിദ്ദിഖ്

മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്തഫിത്തലിനും, ഹാഷിഷ് ഓയിലുമായി കണ്ണൂര്‍ താണ സ്വദേശി സലഫി സ്‌കൂളിന് സമീപം വെസ്റ്റ് ന്യുക് വീട്ടില്‍ മുഹമ്മദ് അസിമാ(23)ണ് ഒരാഴ്ചമുമ്പ് മുത്തങ്ങയില്‍ വെച്ച് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ഗ്രാം മെത്തലിന്‍ ഡയോക്‌സി മെത്തഫിത്തലിനും 20 ഗ്രാം ഹാഷീഷ് ഓയിലുമായിരുന്നു പിടികൂടിയത്. ഒരു ഗ്രാം ഹാഷീഷ് ഓയില്‍ കൈവശം വെച്ചാല്‍ 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇന്ന് പിടിയിലായ ഹിന്ദി മാത്രം സംസാരിക്കുന്ന മുംബൈ സ്വദേശിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാലെ മയക്കുമരുന്ന് കണ്ണികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കൂ. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി. ബാബുരാജ്, ഷിജു.എം.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ പ്രസാദ്, വിപിന്‍ പുഷ്പാംഗദന്‍ എന്നിവരാണ് കേസെടുത്തത്.

Wayanad
English summary
rugs caught from wayanad-mumbai native arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X