വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടക്കല്‍ ഗുഹാസംരക്ഷണം; 10 കിലോമീറ്റര്‍ ചുറ്റളവിലെ ഖനനം നിയന്ത്രിക്കണം..

  • By Desk
Google Oneindia Malayalam News

അമ്പലവയല്‍: എടക്കല്‍ ഗുഹാസംരക്ഷണത്തിന്റെ ഭാഗമായി പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ ഖനനം ശാശ്വതമായി നിരോധിക്കണമെന്നും, അമ്പുകുത്തിമലയിലെ സ്വകാര്യ പട്ടയഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവവാര്യര്‍. കനത്തമഴയില്‍ എടക്കല്‍ ഗുഹാമുഖത്ത് പാറക്കെട്ട് ഇടിഞ്ഞുവീണ സാഹചര്യത്തില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനോട് ഇക്കാര്യം ഉന്നയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ അതിപൂരാതനമായ റോക്ക് ഷെല്‍ട്ടറുകളിലൊന്നാണ് എടക്കലിലേത്.

ഗുഹക്കുള്ള പ്രാചീനലിപിയിലുള്ള ലിഖിതകള്‍ അതീവ പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് തന്നെ എടക്കല്‍ ഗുഹയുടെയും അത് സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയുടെയും സംരക്ഷണം അതീവ ശ്രദ്ധ പുലര്‍ത്തേണ്ട വസ്തുതയാണ്. നിരവധി സ്വകാര്യഭൂമികള്‍ ഉള്‍പ്പെടുന്ന എടക്കല്‍ ഗുഹയുടെ പരിസരപ്രദേശങ്ങളിലെ നിര്‍മ്മാണപ്രവൃത്തികള്‍ ഗുഹക്ക് ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഈ സ്വകാര്യപട്ടയ ഭൂമികള്‍ സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കണം. നിലവില്‍ എടക്കല്‍ ഗുഹയുടെ സംരക്ഷണച്ചുമതല ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനാണ്. എന്നാല്‍ ചരിത്രശേഷിപ്പുകളിലൊന്നായ എടക്കല്‍ ഗുഹയുടെ സംരക്ഷണത്തെ പറ്റിയുള്ള പരിജ്ഞാനം ഡി ടി പി സിക്കില്ല.

news1

ദിവസവും മൂവായിരത്തിനും നാലായിരത്തിനുമിടയിലുള്ള സന്ദര്‍ശകരെയാണ് ഇവിടേക്ക് കടത്തിവിടുന്നത്. ഇത്രയും പേരെ താങ്ങാനുള്ള ശേഷിയും ഇവിടുത്തെ പാറകള്‍ക്കില്ലെന്ന് അദ്ദേഹം പറയുന്നു. ശാസ്ത്രീയമായ പഠനം നടത്തി എത്രപേരെ ഉള്‍കൊള്ളാനാവുമെന്ന കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തണം. ചരിത്രശേഷിപ്പായതിനാല്‍ തന്നെ ഗുഹയും പരിസരവും ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ സംരക്ഷണം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം തന്നെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എടക്കല്‍ ഗുഹ ടൂറിസത്തിന്റെ പേരില്‍ പണം കൊയ്യാന്‍ മാത്രമുള്ളതാക്കി മാറ്റുന്നതായി നേരത്തെയും ആരോപണമുയര്‍ന്നിരുന്നു. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഏറ്റവും വരുമാനമുള്ള സ്ഥലങ്ങളിലൊന്നാണ് എടക്കല്‍ ഗുഹ. വിദേശരാജ്യങ്ങളില്‍ നിന്നുവരെ ചരിത്രവിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെയെത്താറുണ്ട്. എടക്കലിലെ പാറകളില്‍ കോറിയിട്ട ചിത്രങ്ങളെ കുറിച്ചും ലിഖിതങ്ങളെ കുറിച്ചും പഠിക്കാന്‍ ഇപ്പോഴും നിരവധി പേര്‍ ഇവിടെയെത്തുന്നു.

ലോകത്തിലെ തന്നെ അപൂര്‍വം ചരിത്രശേഷിപ്പുകളിലൊന്നായ എടക്കല്‍ ഗുഹയെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പണം വാരാനുള്ള മാര്‍ഗമായി മാത്രമാണ് കാണുന്നത്. അവധിക്കാലത്ത് എടക്കല്‍ ഗുഹ കാണാന്‍ ദിനംപ്രതിയെത്തുന്നത് ആയിരങ്ങളാണ്. എന്നാല്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇവിടേക്ക് ആളുകളെ കയറ്റിവിടുന്നത്. അതേസമയം നൂറ് കണക്കിന് പേര്‍ ഈ ഗുഹക്കുള്ളിലേക്ക് കയറിപ്പോകുമ്പോഴുള്ള പ്രത്യാഘാതങ്ങളെ കുറിച്ചോ പാറകള്‍ക്ക് സ്ഥാനചലനം വരെ സംഭവിക്കാമെന്നതിനെ കുറിച്ചോ ഡി ടി പി സിക്ക് യാതൊരുവിധ ശ്രദ്ധയുമില്ല. എടക്കല്‍ ഗുഹാമുഖത്ത് പാറക്കഷ്ണങ്ങള്‍ വീണതിനെ തുറന്ന് അടച്ചിട്ട ഗുഹ വീണ്ടും തുറന്നുകൊടുക്കുമ്പോള്‍ കര്‍ശനനിയന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് എല്ലാ കോണുകളില്‍ നിന്നുമുയരുന്ന ആവശ്യം.

Wayanad
English summary
Edakkal cave conservation becoming strict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X