വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസ വായ്പ; കടാശ്വാസം അട്ടിമറിച്ചതായി പരാതി, അനുവദിച്ച 900 കോടിയില്‍ ചിലവിട്ടത് 90 മാത്രം, രാഹുല്‍ഗാന്ധി എംപിക്ക് പരാതി നല്‍കും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നിന്നും വിദ്യാഭ്യാസ വായ്പയെടുത്ത് കുടിശികയായവര്‍ക്കായി പ്രഖ്യാപിച്ച കടാശ്വാസം അട്ടിമറിച്ചതായി പരാതി. 2017-ലാണ് സംസ്ഥാനസര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയെടുത്തവരുടെ വായ്പാതുകക്ക് കടാശ്വാസം പ്രഖ്യാപിച്ചത്. പദ്ധതിക്കായി 900 കോടി രൂപ നീക്കിവെക്കുകയും ചെയ്തു.

<strong><br> നിപ്പ വൈറസ്; രോഗി അമ്മയുമായി സംസാരിച്ചു, കോൾ സെന്ററുകളിൽ വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ്!!</strong>
നിപ്പ വൈറസ്; രോഗി അമ്മയുമായി സംസാരിച്ചു, കോൾ സെന്ററുകളിൽ വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ്!!

എന്നാല്‍ രണ്ട് വര്‍ഷമായിട്ടും ഈ തുകയില്‍ നിന്നും ഇതുവരെ ചിലവിട്ടത് കേവലം 90 കോടി രൂപമാത്രമാണെന്ന് വയനാട് ജില്ലാ എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി പറയുന്നു. നിരവധി വിദ്യാര്‍ത്ഥികളാണ് ഇപ്പോഴും വിദ്യാഭ്യാസവായ്പയുടെ പേരില്‍ ദുരിതം അനുഭവിക്കുന്നത്. ലക്ഷങ്ങള്‍ ചിലവിട്ട് പഠിച്ചിട്ടും മതിയായ ജോലി ലഭിക്കാത്തതിനാല്‍ പലര്‍ക്കും വായ്പാത്തുക തിരിച്ചടക്കാന്‍ സാധിച്ചിട്ടില്ല. വായ്പയെടുത്തവര്‍ക്കാവട്ടെ ബാങ്കുകള്‍ നിരന്തരം കത്തുകളയക്കുകയും ചെയ്യുന്നു.

Education loan issue

സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസം നിലനില്‍ക്കുമ്പോഴാണ് ഈ അവസ്ഥയെന്നതാണ് ഏറെ ഖേദകരം. മുഴുവന്‍ വിദ്യാഭ്യാസ വായ്പയും അടിയന്തരമായി എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. ഇതിന്റെ ഭാഗമായി ജൂണ്‍ 12ന് വയനാട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കടാശ്വാസം പ്രഖ്യാപിച്ചതിന് ശേഷം മാനദണ്ഡങ്ങള്‍ മാറ്റിയതാണ് ഭൂരിഭാഗം പേര്‍ക്കും വിനയായത്. ഗുണ ഭോക്താക്കള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്ന സമയത്ത് മാനദണ്ഡങ്ങള്‍ മാറ്റിയതോടെ പതിനായിരകണക്കിന് പേര്‍ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന് പുറത്ത് പഠിച്ചവര്‍ക്കും കേരളത്തിനകത്ത് നഴ്‌സിംഗ് കോഴ്‌സ് അല്ലാത്ത കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും കടാശ്വാസത്തിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയാണുള്ളത്.

അതുകൊണ്ട് തന്നെ വായ്പയെടുത്ത പല കുടുംബങ്ങളും ഇപ്പോള്‍ ആത്മഹത്യാമുനമ്പിലാണ്. പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടി വോട്ടര്‍മാര്‍ക്ക് നന്ദിപറയാനെത്തുന്ന രാഹുല്‍ഗാന്ധി എം പിക്ക് പുല്‍പ്പള്ളിയില്‍ വെച്ച് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോ സിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.ഡി.മാത്യു, ടി.ടി. ജോയി, ബാലന്‍ കേണിച്ചിറ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Wayanad
English summary
Educational loan issue in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X