വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 900 കോടി രൂപ; വിനിയോഗിച്ചത് ഒരു കോടി മാത്രം, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ മാര്‍ച്ചും ധര്‍ണയും നടത്തി!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നിരന്തരമായ പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിന് സഹായിക്കുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 900 കോടി രൂപ വിനിയോഗിക്കണമെന്ന ആവശ്യമായി എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധത്തിലേക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രസ്തുത ഉപയോഗിച്ച് വിദ്യാഭ്യാസ വായ്പ പൂര്‍ണമായി എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വയനാട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.

<strong>സിഒടി നസീര്‍ വധശ്രമം; കണ്ണൂരില്‍ കളിമാറുന്നു... ഷംസീറിനെ മുന്‍നിര്‍ത്തി ജയരാജന്റെ ഒളിയുദ്ധം, സിപിഎമ്മില്‍ വിഭാഗീയത മൂര്‍ച്ഛിപ്പിക്കുന്നു!!</strong>സിഒടി നസീര്‍ വധശ്രമം; കണ്ണൂരില്‍ കളിമാറുന്നു... ഷംസീറിനെ മുന്‍നിര്‍ത്തി ജയരാജന്റെ ഒളിയുദ്ധം, സിപിഎമ്മില്‍ വിഭാഗീയത മൂര്‍ച്ഛിപ്പിക്കുന്നു!!

2017-ലാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് സഹായപദ്ധതി പ്രഖ്യാപിച്ചത്. ഇതില്‍ 2016 മാര്‍ച്ച് 31 വരെ കുടിശികയായ മുഴുവന്‍ വായ്പകളുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഈ തുകയുടെ 10 ശതമാനം മാത്രമെ സര്‍ക്കാരിന് വിനിയോഗിക്കാന്‍ കഴിഞ്ഞുള്ളു. അതുകൊണ്ട് തന്നെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിച്ചില്ല. അതിനാല്‍ തന്നെ ബാക്കിയുള്ള എട്ട് കോടി രൂപ ഉപയോഗിച്ച് മുഴുവന്‍ വിദ്യാഭ്യാസ വായ്പയും എഴുതിതള്ളാന്‍ സര്‍ക്കാറിന് സാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Educaion loan issue

അതേസമയം, വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് നേരെയുള്ള ബാങ്കുകളുടെ പീഡനം തുടരുകയാണ്. ബാങ്കുകള്‍ നിരന്തരമായി പലവിധ കാരണങ്ങള്‍ പറഞ്ഞും വിദ്യാര്‍ത്ഥികളെ കോടതി കേറ്റുന്ന തുള്‍പ്പെ ടെയുള്ള നടപടികള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികള്‍ നടത്താനും സംഘടന തീരുമാനിച്ചിരിക്കുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ വായ്പയെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരശേഖരണം നടത്തി ജൂണ്‍ 30-നുള്ളില്‍ സര്‍ക്കാറിന് സമര്‍പ്പിക്കുന്നതാണ്.

സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്ത മാക്കുന്നതുള്‍പ്പടയുള്ള ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സംസ്ഥാന ജില്ലാ നേതാക്കള്‍ അറിയിച്ചു. മാര്‍ച്ചും ധര്‍ണയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.നിര്‍മ്മലന്‍ ഉദ്ഘാടനം ചെയ്തു.

Wayanad
English summary
Educational loan issue in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X