വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ കാട്ടാനകളുടെ വിളയാട്ടം; ലക്ഷങ്ങളുടെ വിളനാശം; നഷ്ടപരിഹാര വിതരണവും നടക്കുന്നില്ല; ജനങ്ങള്‍ ഭീതിയില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വന്യമൃഗശല്യം രൂക്ഷമായ തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ കാട്ടാനശല്യം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നു. കൃഷിഭൂമിയിലിറങ്ങി ലക്ഷകണക്കിന് രൂപ വിലവരുന്ന കാര്‍ഷികവിളകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രദേശത്ത് കാട്ടാനകള്‍ നശിപ്പിച്ചത്. നിരന്തരമായി കാട്ടാനശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ കാര്‍ഷികവൃത്തിയില്‍ നിന്നും പിന്തിരിയുകയാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ അടുത്തിടെ രണ്ട് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

എച്ച് വണ്‍ എന്‍ വണ്‍: മലപ്പുറത്ത് ഒരു മരണം, മലപ്പുറത്ത് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു!! എച്ച് വണ്‍ എന്‍ വണ്‍: മലപ്പുറത്ത് ഒരു മരണം, മലപ്പുറത്ത് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു!!

കൃഷി നശിപ്പിക്കുന്നത് മാത്രമല്ല ജനങ്ങളെ ഭീതിപ്പെടുത്തുന്നത്. രാത്രിയിലും മറ്റും ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന ആനകളുടെ മുന്നില്‍പ്പെടുമോയെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം, പുളിമൂട്കുന്നില്‍ ഒരാഴ്ചക്കുള്ളില്‍ മാത്രം നശിപ്പിക്കപ്പെട്ടത് ലക്ഷങ്ങളുടെ കാര്‍ഷികവിളകളാണ്. നേന്ത്രവാഴ, കമുക്, തെങ്ങ്, കൊക്കോ, കുരുമുളക് എന്നിവയാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. പൂളിമൂട് കുന്നിലെ കുഞ്ഞുമോന്‍, സുകുമാരന്‍, ഗിരീഷ്, ശിവദാസന്‍, തമ്പാന്‍ ജോസഫ് എന്നിങ്ങനെ നിരവധി പേരുടെ കാര്‍ഷികവിളകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്.

elephant-15625

കാട്ടാനകള്‍ കൃഷിനശിപ്പിച്ചതോടെ പ്രതിഷേധം ശക്തമായി. ഇതോടെ നഷ്ടപരിഹാരം നല്‍കുമെന്ന് ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍സമദ് സ്ഥലം സന്ദര്‍ശിച്ച് നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഡി എഫ് ഒയും സ്ഥലം സന്ദര്‍ശിക്കാനിരിക്കുകയാണ്. അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനിരിക്കുകയാണ് പ്രദേശവാസികള്‍. അതേസമയം, തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ മാത്രമല്ല കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്.

ജില്ലയിലെ വനാര്‍ത്തിഗ്രാമങ്ങളിലെല്ലാം വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. കാടിറങ്ങുന്ന ആനകളെ പേടിച്ച് ഉറങ്ങാതിരിക്കേണ്ട അവസ്ഥയിലാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍. പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളിലും തിരുനെല്ലിയിലേത് പോലെ തന്നെ കാട്ടാനശല്യം രൂക്ഷമാണ്. നെല്ലിയമ്പത്ത് അടുത്തിടെ റോഡിലിറങ്ങിയാണ് കാട്ടാനകള്‍ ഭീതി വിതച്ചത്.

Wayanad
English summary
Elephant attack in Thirunelli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X