വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടികൊന്നു, കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശിനി ഷഹാന!!

Google Oneindia Malayalam News

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി ഷഹാനയാണ് കൊല്ലപ്പെട്ടത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് ഷഹാനയെ കാട്ടാന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റാണ് ഷഹാന കൊല്ലപ്പെട്ടതെന്നാണ് വിവരം. 26 വയസ്സുകാരിയായ ഷഹാന കണ്ണൂര്‍ ചേലേരി സ്വദേശിനിയാണ്. ഇവര്‍ക്കൊപ്പം 30 അംഗ സംഘമാണ് ഇളമ്പിലേരിയില്‍ ഉണ്ടായിരുന്നത്.

1

അതേസമയം ഷഹാന ഒഴികെ സംഘത്തില്‍ ഉള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇവരെ ഉടന്‍ പുറത്തെത്തിക്കും. സാധാരണ ഇവിടെ ആനയുടെ ആക്രമണം ഉണ്ടാവാറുണ്ട്. എന്നാല്‍ രണ്ടാഴ്ച്ചയായി ഇവിടെ ആനയുടെ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് പറയുന്നു. കണ്ണൂരിലെ സ്വകാര്യ പാരല്‍ കോളേജില്‍ നിന്ന് വിനോദ യാത്രയ്ക്ക് എത്തിയതാണ് ഷഹാന അടക്കമുള്ളവരെന്നാണ് ആദ്യ ഘട്ടത്തില്‍ വന്ന റിപ്പോര്‍ട്ട്.

പേരാമ്പ്രയിലെ ദാറു നുജൂം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് ഷഹാനയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ഷഹാനയോടൊപ്പം രണ്ട് പേരും ടെന്റില്‍ താമസിക്കുന്നതിനായി റിസോര്‍ട്ടിലെത്തിയിരുന്നു. അതേസമയം ഇവിടെ പുറത്ത് താമസിക്കുന്നത് അല്‍പ്പം അപകടമുണ്ടാക്കുന്ന കാര്യമാണ്.

മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കിയത് അടുത്തിടെ വലിയ തോതില്‍ വര്‍ധിച്ചിരുന്നു. വേണ്ട വിധത്തിലുള്ള സുരക്ഷയൊരുക്കാതെയാണ് ഈ താമസമെന്ന് കടുത്ത വിമര്‍ശനമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സുരക്ഷയൊന്നും പരിശോധിക്കാന്‍ ആരും തയ്യാറാവുന്നില്ല.

Wayanad
English summary
elephant killed woman in wayanad's meppadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X