വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുത്തങ്ങയില്‍ കൗതുകകാഴ്ചയായി കുംകിയാനകള്‍ക്കുള്ള പരിശീലനം; പന്തിയിലുള്ളത് മൂന്ന് ആനകള്‍, പരിശീലന കാലാവധി ആറ് മാസം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ പ്രധാന ആനപ്പന്തിയായ മുത്തങ്ങയില്‍ കുംകിയാനകള്‍ക്കുള്ള പരിശീലനം തുടരുന്നു. ആറ് മാസക്കാലാവധിയില്‍ മൂന്ന് ആനകള്‍ക്കാണ് പ്രധാനമായും പരിശീലനം നല്‍കിവരുന്നത്. വന്യജീവിശല്യം രൂക്ഷമായ ജില്ലയിലും പുറത്തും കുംകിയാനകള്‍ക്കായി അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

<strong>മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഉത്തരവാദി രാഹുൽ ഗാന്ധി, കോൺഗ്രസിനെ കടന്നാക്രമിച്ച് കെജ്രിവാൾ!</strong>മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഉത്തരവാദി രാഹുൽ ഗാന്ധി, കോൺഗ്രസിനെ കടന്നാക്രമിച്ച് കെജ്രിവാൾ!

പലപ്പോഴും അത്തരത്തില്‍ അയല്‍സംസ്ഥാനങ്ങളെ സമീപിക്കുമ്പോള്‍ കുംകിയാനകളെ ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ഇതിനെ മറികടക്കാനാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആനക്യാമ്പുകളില്‍ നിന്നും ലഭിക്കുന്ന ആനക്കുട്ടികളെയാണ് മുത്തങ്ങയില്‍ പരിശീലിപ്പിക്കുന്നത്. മുത്തങ്ങയിലെ ആനപ്പന്തിയില്‍ മൂന്ന് ആനകള്‍ക്കാണ് കംകിയാനകളാക്കാനുള്ള പരിശീലനം നല്‍കിവരുന്നത്.

Elephant training

അഗസ്ത്യന്‍, ഉണ്ണികൃഷ്ണന്‍ എന്നീ കൊമ്പന്‍മാര്‍ക്കും സുന്ദരി എന്ന പിടിയാനക്കുമാണ് ആറുമാസക്കാലം പരിശീലനം നല്‍കിവരുന്നത്. നിലവില്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാനുള്ള പരിശീലനമാണ് ആനകള്‍ക്ക് നല്‍കിവരുന്നത്. അടുത്തഘട്ടത്തില്‍ ശല്യക്കാരായ കാട്ടാനകളെ വനത്തിലേക്ക് തുരത്താനും മയക്കുവെടിവെച്ച് പിടികൂടുന്നവയെ വനംവകുപ്പിന്റെ ലോറിയില്‍ കയറ്റി ആനപന്തിയില്‍ എത്തിക്കാനുമുള്ള പരിശീലനമാണ് നല്‍കുക.

ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയായാല്‍ ഉള്‍ക്കാടുകളിലടക്കം പരിശോധന നടത്താന്‍ ഈ കുംകിയാനകളെ കൊണ്ട് സാധിക്കും. വയനാടിനെ സംബന്ധിച്ച് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിഗദ്ധ പരിശീലനം ലഭിച്ച കുംകിയാനകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇവിടങ്ങളില്‍ എത്രയോ കാലമായി ഉള്‍വനങ്ങളില്‍ റോന്ത് ചുറ്റാന്‍ വനപാലകര്‍ ആശ്രയിച്ചുവരുന്നത് കുംകിയാനകളെയാണ്.

കഴിഞ്ഞ വര്‍ഷം മുത്തങ്ങ ആനപന്തിയിലെ സൂര്യ, കോടനാട് ആനക്യാമ്പിലെ നീലകണ്ഠന്‍, കോന്നി ക്യാമ്പിലെ സുരേന്ദ്രന്‍ എന്നീ ആനകളെ തമിഴ്‌നാട് തൊപ്പക്കാട്ടെ ആനവളര്‍ത്തല്‍ ക്യാമ്പിലെത്തിച്ച് മൂന്നുമാസത്തെ പരിശീലനം നല്‍കിയിരുന്നു. ഭാവിയില്‍ കൂടുതല്‍ ആനകള്‍ക്ക് പരിശീലനം നല്‍കാനാണ് വനംവകുപ്പിന്റെ തീരുമാനം.

Wayanad
English summary
Elephant training in Muthanga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X