വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രക്തസ്രാവത്തെ തുടർന്ന് ചികിത്സക്കെത്തി... പ്രസവിച്ചതായി കണ്ടെത്തൽ, അന്വേഷണത്തിൽ ശിശുവിന്റെ ഭ്രൂണം ക്ലോസറ്റില്‍, സംഭവം വയനാടിൽ!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതി പ്രസവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ പരാതി നല്‍കി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നല്‍കിയിരിക്കുന്നത്. രക്ത സ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

<strong>മത-ആചാരങ്ങളിൽ കോടതി കൈകടത്താത്തതാണ് നല്ലതെന്ന് ഹൈക്കോടതി; നിരവധി ഭക്തർ കാത്തിരിക്കുന്ന ചടങ്ങ്...</strong>മത-ആചാരങ്ങളിൽ കോടതി കൈകടത്താത്തതാണ് നല്ലതെന്ന് ഹൈക്കോടതി; നിരവധി ഭക്തർ കാത്തിരിക്കുന്ന ചടങ്ങ്...

രക്തസ്രാവത്തെ തുടര്‍ന്ന് പരിശോധന നടത്തിയ ഡോക്ടറാണ് യുവതി പ്രസവിച്ചതായി കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി ജന്മം നല്‍കിയ ശിശുവിന്റെ ഭ്രൂണം ക്ലോസറ്റില്‍ നിന്നും കണ്ടെടുത്തു. കാട്ടിക്കുളത്താണ് സംഭവം. കാട്ടിക്കുളം രണ്ടാം ഗെയിറ്റില്‍ വാടകക്ക് താമസിക്കുന്ന 37കാരിയാണ് കഴിഞ്ഞ 17ന് രക്തസ്രാവത്തെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികി ത്സ തേടിയെത്തിയത്.

Wayanad

പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് യുവതിയുടെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ഗര്‍ഭസ്ഥപ്രസവിച്ചതായി കണ്ടെത്തുകയായിരുന്നു. യുവതി ജന്മം നല്‍ കിയ കുട്ടി യെ കാണ്‍ മാനില്ലെന്ന് കാ ണിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് തിരുനെല്ലി പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിലാണ് നാല് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭ സ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയത്.

മാനന്തവാടി തഹസില്‍ദാര്‍, തിരുനെല്ലി എസ് ഐ എന്നിവ രുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി ഭ്രൂണം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനക്കായി അയച്ചു. യുവതി ഇപ്പോ ഴും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജനനം മറച്ചുവെച്ചതിനും ഭ്രൂണത്തെ ഉപേക്ഷിച്ചതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Wayanad
English summary
Embryo abortion case in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X