വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ പ്രീപ്രൈമറി വിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് തുടക്കമായി; ജില്ലാതല ഉദ്ഘാടനം കുന്താണി എല്‍ പി സ്‌കൂളില്‍ നടത്തി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ വിദ്യാഭ്യാസമേഖലയെ പുരോഗതിയിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മറ്റൊരു നൂതനപദ്ധതിക്ക് കൂടി തുടക്കമിട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെഭാഗമായി പ്രീ-പ്രൈമറി വിദ്യാലയങ്ങളുടെ ശാക്തീകരണ പരിപാടികള്‍ക്കാണ് ജില്ലയില്‍ തുടക്കമായിരിക്കുന്നത്.

പത്തനംതിട്ടയിൽ എച്ച്എംസി യോഗത്തിൽ പരാതികൾ അനവധി; രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുന്നു, രാത്രി ഡ്യൂട്ടി പ്രതിസന്ധിയിൽ!!

പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നെന്മേനി ഗ്രാമപഞ്ചായത്തിലെ കുന്താണി ഗവ.എല്‍.പി. സ്‌കൂളില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ സുല്‍ത്താന്‍ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാലയങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 26 വിദ്യാലയങ്ങള്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ നിര്‍വ്വഹണത്തിനാണ് തുടക്കമായിരിക്കുന്നത്.

IC Balakrishnan

പദ്ധതിക്കായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി ഒരു ലക്ഷം രൂപ വീതം നല്‍കും. പ്രീ-പ്രൈമറി വിദ്യാഭ്യാസം അനുഭവാധിഷ്ഠിതവും പ്രവര്‍ത്തന ബന്ധിതവുമായി നിര്‍വ്വഹിക്കുന്നതിനായി പാവമൂല, നിര്‍മ്മാണ മൂല, സംഗീതമൂല, ഗണിതമൂല, ശാസ്ത്രമൂല, ചിത്രമൂല, പോര്‍ട്ട്‌ഫോളിയോ എന്നിവ സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടക്കും, പ്രധാന അധ്യാപിക എന്‍.പി അഞ്ജലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സമഗ്ര ശിക്ഷാ വയനാട് ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍. ബാബുരാജ് പദ്ധതി വിശദീകരണം നടത്തി. ജില്ലയിലെ പ്രീ-പ്രൈമറി വിദ്യാലയ നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ട ഫണ്ട് വിതരണം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിര്‍വ്വഹിച്ചു.

Class room

സ്‌കൂള്‍ വികസന ഫണ്ട് സമാഹരണ പരിപാടി മുന്‍പ്രധാന അധ്യാപകന്‍ ആര്‍ ബാബുവില്‍ നിന്ന് തുക സ്വീകരിച്ചു കൊണ്ട് നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ടീച്ചര്‍ നിര്‍വ്വഹിച്ചു. കുന്താണി ഗവ. എല്‍.പി. സ്‌കൂള്‍ ജൈവവൈവിധ്യപഠനോദ്യാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ കെ. ജെ. മോളി നിര്‍വ്വഹിച്ചു. ഇ-കിഡ്‌സ് സ്‌കൂള്‍ വോയ്‌സ് മാഗസിന്‍ ലോഗോ പ്രകാശനം ആര്‍.എം.എസ്.എ. എ.പി.ഒ. കെ. ബാലകൃഷ്ണനും പ്രീ-പ്രൈമറി മാസ്റ്റര്‍ പ്ലാന്‍ പ്രത്യൂഷയുടെ പ്രകാശനം ബത്തേരി ബി.പി.ഒ കെ.ആര്‍ ഷാജനും നിര്‍വ്വഹിച്ചു. അറബിക് ഓപ്പണ്‍ മെഗാ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനം നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ സത്താര്‍ വിതരണം ചെയ്തു.
Wayanad
English summary
Empowerment for pre primary school in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X