വയനാട് എന്‍ജിനീയറിംഗ് കോളജ് അധ്യാപകന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശി
മാനന്തവാടി: വയനാട് ഗവണ്‍മെന്റ് എന്‍ജീനിയറിംഗ് കോളജ് അധ്യാപകനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍ജിനീയറിംഗ് കോളജിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ തിരുവനന്തപുരം സ്വദേശി സദാശിവനാണ് മരിച്ചത്. മാനന്തവാടി പായോട് വാടകവീട്ടില്‍ താമസിച്ചുവന്നിരുന്ന സദാശിവന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മാനന്തവാടിയിലെ ലോഡ്ജില്‍ മുറിയെടുത്തത്.

തുടര്‍ച്ചയായി വാതില്‍ തുറക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത രക്തസമ്മര്‍ദ്ദമടക്കമുള്ള രോഗങ്ങള്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. പൊലീസെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.












Click it and Unblock the Notifications