വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഏങ്കള സ്‌കൂളു' പദ്ധതിക്ക് കാട്ടിക്കുളം ഗവ. സ്‌കൂളില്‍ തുടക്കമായി; പദ്ധതിക്കായി വകയിരുത്തിയത് 32.5 ലക്ഷം രൂപ; ലക്ഷ്യം തീരദേശ-തോട്ടം-ഗോത്ര മേഖലയിലെ വിദ്യാര്‍ഥികളുടെ ഉന്നമനം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: തീരദേശ-തോട്ടം-ഗോത്ര മേഖലാ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതോടൊപ്പം, കലാകായിക രംഗങ്ങളില്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന 'ഏങ്കള സ്‌കൂളു' പദ്ധതിക്ക് കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സര്‍ക്കാര്‍ നടപ്പാക്കുന്ന സ്പെഷ്യല്‍ എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

<strong>അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍, പിടിയിലായത് ബസില്‍ വച്ച് മോഷണം നടത്തിയ പരാതിയില്‍, പിടിയിലായവര്‍ നിരവധി ഭവന ഭേദന-കവര്‍ച്ചാ കേസുകളിലും കഞ്ചാവു കേസുകളിലും പ്രതികള്‍</strong>അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍, പിടിയിലായത് ബസില്‍ വച്ച് മോഷണം നടത്തിയ പരാതിയില്‍, പിടിയിലായവര്‍ നിരവധി ഭവന ഭേദന-കവര്‍ച്ചാ കേസുകളിലും കഞ്ചാവു കേസുകളിലും പ്രതികള്‍

രണ്ട് അക്കാദമിക വര്‍ഷങ്ങളിലേക്കായി 32.5 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ഊരുത്സവങ്ങള്‍, സ്‌കൂള്‍ ഗോത്ര ഫെസ്റ്റ്, കലാ-കരകൗശല-ഗോത്ര വിഭവ ഭക്ഷ്യമേളകള്‍, കായിക കളരി, പഠനവീടുകള്‍, സേഫ് ആന്റ് ക്ലീന്‍ ക്യാംപസ്, പഠനയാത്രകള്‍, പഠനോപകരണ വിതരണം, സ്‌കൂള്‍ ടാലന്റ് ലാബ്, പ്രത്യേക പഠന പാക്കേജുകള്‍ എന്നിവയും പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കും.

Engala schoolu

പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ പോകുന്നത്. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുക, ഊരുകൂട്ടങ്ങള്‍ ശക്തിപ്പെടുത്തുക, തനത് ഭാഷയും കലകളും പ്രോല്‍സാഹിപ്പിക്കുക, മല്‍സരപ്പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക, തനതു ഭക്ഷ്യവിഭവങ്ങള്‍ക്ക് പ്രചാരവും പ്രോല്‍സാഹനവും നല്‍കുക, കായികരംഗത്ത് കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനാവശ്യമായ പരിശീലനവും പിന്തുണയും ഒരുക്കുക എന്നിക്ക് മുന്‍തൂക്കം നല്‍കും.

വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കാട്ടിക്കുളം സ്‌കൂള്‍ തയ്യാറാക്കിയ തനതു പരിപാടി തന്നെയാണ് ഏങ്കള സ്‌കൂളു. സംസ്ഥാനത്തെ ആറു സ്‌കൂളുകളിലാണ് എന്റിച്ച് പ്രോഗ്രാമിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഗോത്രവിഭാഗക്കാരുമായുള്ള അടുപ്പം വര്‍ധിപ്പിക്കുക, മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തിലെത്തിക്കുക, പഠനനിലവാരം ഉറപ്പുവരുത്തുക, ഉപരിപഠന-തൊഴില്‍ സാധ്യതകളെക്കുറിച്ച് അവബോധം വളര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ കൂടി പദ്ധതി ലക്ഷ്യമിടുന്നു.

തിരുനെല്ലി, അപ്പപ്പാറ, ബാവലി, കാട്ടിക്കുളം, പാല്‍വെളിച്ചം, പനവല്ലി, ബേഗൂര്‍ എന്നിവിടങ്ങളിലെ കോളനികളില്‍ നിന്ന് എഴുനൂറിലധികം ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളാണ് കാട്ടിക്കുളം സ്‌കൂളിലുള്ളത്. കായികമേളയില്‍ ജില്ലാതലത്തില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന സ്‌കൂളിലുകളിലൊന്നാണ് കാട്ടിക്കുളം. ഇത്തവണ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളായതും ഈ സ്‌കൂളായിരുന്നു. ഈ സാഹചര്യത്തില്‍ പദ്ധതി വിദ്യാര്‍ത്ഥികള്‍ മുതല്‍ക്കൂട്ടാവും. അപ്പപ്പാറ ഡിസി യുപി സ്‌കൂളില്‍ നടന്ന ഊരുത്സവത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

Wayanad
English summary
'Enkala schoolu' project in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X