വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്താദ്യമായി വോട്ടിംഗ് മെഷീന്‍ സൂക്ഷിക്കാന്‍ മാത്രമായി വയനാട്ടില്‍ കെട്ടിടം സജ്ജമായി; ടിക്കാറാംമീണ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ വി എം) വി വിപാറ്റ് എന്നിവ സൂക്ഷിക്കുന്നതിന് മാത്രമായി സംസ്ഥാത്താദ്യമായി വയനാട്ടില്‍ കെട്ടിടം സജ്ജമായി. സുല്‍ത്താന്‍ബത്തേരി മിനി സിവില്‍സ്റ്റേഷന്‍ പരിസരത്ത് 30 സെന്റ് സ്ഥലത്ത് 1.54 കോടി ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. 815.97 സ്‌ക്വയര്‍ മീറ്ററില്‍ രണ്ടു നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ 2,000 വീതം ഇ വി എം, വിവിപാറ്റ് യന്ത്രങ്ങള്‍ സൂക്ഷിക്കാം.

<strong>കെ ചന്ദ്രശേഖര റാവുവിന്റെ മുന്നണി പ്രതീക്ഷകള്‍ തകര്‍ന്നു; സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍!</strong>കെ ചന്ദ്രശേഖര റാവുവിന്റെ മുന്നണി പ്രതീക്ഷകള്‍ തകര്‍ന്നു; സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍!

ഇതിനു പുറമെ റിസീവിങ്, ഡെസ്പാച്ച് മുറികളും ആദ്യഘട്ട പരിശോധനാ ഹാള്‍, വാഷ് റൂമുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനു ശേഷം വയനാട് ലോക്സഭാ മണ്ഡലത്തിലെ ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ സുല്‍ത്താന്‍ ബത്തേരിയിലെ ഗോഡൗണിലാവും സൂക്ഷിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്.

evm-vvpat-warehouse

കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 22ന് ബുധനാഴ്ച സുല്‍ത്താന്‍ബത്തേരി മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്ത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാംമീണ ഉദ്ഘാടനം ചെയ്യും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ.ആര്‍.അജയകുമാര്‍ അധ്യക്ഷനായിരിക്കും. സുല്‍ത്താന്‍ബത്തേരി പിഡബ്ല്യുഡി (കെട്ടിടം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എം.തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.റംല, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരായ ടി.ജനില്‍കുമാര്‍, രോഷ്ണി നാരായണന്‍, ഇ ആര്‍ ഒ കെ സുനില്‍കുമാര്‍, തഹസില്‍ദാര്‍ ഇ.അബൂബക്കര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

Wayanad
English summary
EVM-VVPAT warehouse will inagurate Teeka Ram Meena in Bathery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X