വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റബ്ബര്‍തോട്ടത്തില്‍ ഇടവിളകൃഷിയായി കഞ്ചാവ്; പ്രത്യേകം പരിപാലനം; അറസ്റ്റില്‍

Google Oneindia Malayalam News

കുന്ദമംഗലം: കൃഷിയിടത്തില്‍ കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിച്ച വയോധികനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെന്നലോട് കോട്ടപ്പുറത്ത് ഇബ്രാഹിം (64) ആണ് അറസ്റ്റിലായത്. ചെന്നലോട് ആശാരിക്കവല ഭാഗത്ത് പൂത്തൂര്‍ ഇബ്രാഹിം എന്നയാളുടെ റബ്ബര്‍തോട്ടം പാട്ടത്തിനെടുത്ത് ഇടവിളകൃഷി ചെയ്യുകയായിരുന്നു കോട്ടപ്പുറത്ത് ഇബ്രാഹീം. ഈ തോട്ടത്തില്‍ തന്നെയാണ് കഞ്ചാവ് ചെടി വളര്‍ത്തിയത്.

നാല് മാസത്തോളം വളര്‍ച്ചയെത്തിയ ഒന്നര മീറ്ററിലധികം നീളമുള്ള രണ്ട് ചെടികളായിരുന്നു കൃഷിയിടത്തിലുണ്ടായിരുന്നത്. കൃഷിയിടത്തില്‍ പ്രത്യേകം പരാപാലിച്ച രീതിയിലായിരുന്നു കഞ്ചാവ് ചെടികള്‍ കണ്ടതെന്ന് എക്‌സൈസ് സംഘം പറയുന്നു.

cannabis

വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എപി ഷാജഹാന്റെ നേതൃത്വത്തില്‍ ആയിരുന്നു സംഘം കഞ്ചാവ് ചെടി പിടികൂടിയത്.

Recommended Video

cmsvideo
Swapna Suresh Vacated the flat one day before raid | Oneindia Malayalam

തിരുവനന്തപുരത്തും ഇന്ന് വന്‍ കഞ്ചാവ് വേട്ട നടന്നിരുന്നു. ലോറിയില്‍ കടത്തുകയായിരുന്ന ഒരു കിലോ ഹഷീഷ് ഓയിലും 100 കിലോ കഞ്ചാവുമായി തിരുവനന്തപുരത്ത് രണ്ട് പേരെയാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ കോടിയിലധികം രൂപ വിലമതിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

ലോറിയിലുണ്ടായിരുന്ന എറണാകുളം കുന്നത്തുനാട് അറക്കിപ്പടി പെരുമാനി എല്‍ദോ എബ്രഹാം (28), കൊല്ലം കുണ്ടറ സ്വദേശി സെബിന്‍ (29) എന്നിവരെയാണ് എക്സൈസ് തിരുവനന്തപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും ഇവര്‍ സമ്മതിച്ചു.

 യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി; ലല്ലുവടക്കം കസ്റ്റഡിയില്‍; പ്രതിഷേധംഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി; ലല്ലുവടക്കം കസ്റ്റഡിയില്‍; പ്രതിഷേധം

Wayanad
English summary
Excise arrested 62 Year old man For cannabis cultivation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X