വയനാട്ടിൽ രേഖകളില്ലാതെ കടത്തിയ 34 ലക്ഷം രൂപയുമായി മധ്യവയസ്കൻ പിടിയിൽ; പിടിയിലായത് മധുര സ്വദേശി
സുൽത്താൻബത്തേരി: രേഖകളില്ലാതെ കടത്തുകയായിരുന്ന 34 ലക്ഷം രൂപയുമായി മധ്യവയസ്ക്കൻ പിടിയിൽ. തമിഴ്നാട് മധുര സ്വദേശിയായ മുരുകേശന്‍(53) നെയാണ് എക്സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡും സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് മുത്തങ്ങ മൂലഹള്ളിയില്‍ വെച്ചാണ് പണവുമായി ഇയാൾ പിടിയിലായത്.
പണം അരയില്‍ പ്രത്യേക സഞ്ചിയിലാക്കി ഒളിപ്പിച്ച നിലയിലാണ് കണ്ടത്തിയത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് മുരുകേശനെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ എം കെ സുനിൽ, രമേശ്, കെ ജി സന്തോഷ്, ടിഎസ് ബിനീഷ്, കെവി ഷാജിമോന്‍, പി കെ പ്രഭാകരന്‍, കെ ബി ബാബുരാജ്, സനൂപ് എംസി, എം സുരേഷ്, പി സി ചാക്കോ, ബീരാന്‍കോയ എന്നിവരടങ്ങിയ സംഘമാണ് കള്ളപ്പണം പിടികൂടിയത്.













Click it and Unblock the Notifications