വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ: കര്‍ഷകനെ കണ്ടെത്തിയത് വിഷം കഴിച്ച് മരിച്ച നിലയില്‍

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: വയനാട്ടില്‍ കടബാധ്യത മൂലം ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മരക്കടവ് ചുളുഗോഡ് എങ്കിട്ടന്‍ (55) നെയാണ്ണ് വീട്ടിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ വീടിനോട് ചേര്‍ന്നുള്ളി കൃഷിയിടത്തിലേക്ക് എങ്കിട്ടന്‍ പോയിരുന്നതായും, അവിടെ വെച്ചായിരിക്കും വിഷം കഴിച്ചതെന്നാണ് സംശയിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. പാടിച്ചിറ സഹകരണ ബാങ്കില്‍ 75000 രൂപയും, വിവിധ വ്യക്തികളില്‍ നിന്നും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നുമായി മൂന്നുലക്ഷം രൂപയുടെ കടബാധ്യതയുള്ളതായുമാണ് ലഭിക്കുന്ന വിവരം.

ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി രാജ് താക്കറെബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി രാജ് താക്കറെ

കുറച്ച് ദിവസങ്ങളായി വിളനാശം സംഭവിച്ചത് മൂലം വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ എങ്കിട്ടന് ഒന്നരയേക്കര്‍ സ്ഥലമുണ്ട്. ഇത് കൂടാതെ സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യാറുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറി പാര്‍ത്തതാണ് എങ്കിട്ടനും കുടുംബവും.

ekkittan-156275

മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഭാര്യ: മായമ്മ. മക്കള്‍: രജീഷ്, ജയേഷ്, സുമിത്ര. മരുമകന്‍: ജയകൃഷ്ണന്‍. കുടിയേറ്റമേഖലയില്‍ ഒരു വര്‍ഷത്തിനിടയിലെ നാലാമത്തെ കര്‍ഷക ആത്മഹത്യാണിത്. കൂടാതെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വയനാട്ടില്‍ നടക്കുന്ന പതിനാലാമത്തെ കര്‍ഷക ആത്മഹത്യയാണിത്. കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ബാങ്കുകള്‍ വായ്പാതുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസുകളും മറ്റും അയച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യത്തിലാണ് ജില്ലയിലെ കര്‍ഷക സംഘടനകള്‍.

Wayanad
English summary
Farmer commit suicide in Pulppally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X