കടക്കെണി: വയനാട്ടിൽ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി; എട്ടു ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ ; മൂന്ന് വർഷത്തിനിടയിൽ പതിമൂന്നാമത്തെ ആത്മഹത്യ
മാനന്തവാടി: കടക്കെണി മൂലം വയനാട്ടിൽ വീണ്ടും കർഷകൻ ജീവനൊടുക്കി. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി കൃഷ്ണകുമാര്‍(55) ആണ് ആത്മഹത്യ ചെയ്തത് .വ്യാഴാഴ്ച രാവിലെ എട്ട്മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശിലേരി സഹകരണ ബാങ്കിൽ നാല് ലക്ഷം രൂപ,സ്വകാര്യ പണമിടപാടുകാർക്കായി നാല് ലക്ഷം രൂപ എന്നിങ്ങനെ ആകെ എട്ടു ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി ജില്ലാആശുപത്രിയിലേക്ക് കൊണ്ടു പോയി. മാനന്തവാടി കാട്ടിക്കുളം തെറ്റ് റോഡിൽ വനത്തിനകത്തായിരുന്നു കൃഷ്ണകുമാറും കുടുംബവും താമസിച്ചിരുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ ഇവിടെ നിന്ന് പത്ത് വർഷം മുമ്പാണ് തൃശ്ശിലേരി ആനപ്പാറയിലേക്ക് താമസം മാറിയത്. ഇവിടെ രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത് താമസിച്ച് പുതിയ വീടും നിർമ്മിച്ചിരുന്നു. ഈ ആവശ്യങ്ങൾക്കെല്ലാമായി എടുത്ത വായ്പ കൃഷി നശിച്ചതോടെ തിരിച്ചടക്കാനായില്ല.

കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാർ വലിയ മാനസികസംഘർഷത്തിലായിരുന്നുവെന്ന് സഹോദരൻ സുന്ദരൻ പറയുന്നു. വയനാട്ടിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടക്കുന്ന പതിമൂന്നാമത്തെ ആത്മഹത്യയാണിത്. ജില്ലയിൽ കഴിഞ്ഞ ദിവസം കർഷകന്റ വീടും സ്ഥലവും ജപ്തി ചെയ്തതിനെ തുടർന്നുള്ള പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് വീണ്ടുമൊരു ആത്മഹത്യ കൂടി ഉണ്ടായിരിക്കുന്നത്. നിലവിൽ ഭൂരിഭാഗം കർഷക സംഘടനകളും പ്രതിഷേധത്തിലാണ്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ മൊറട്ടോറിയം ഉത്തരവിറക്കാത്ത അവസ്ഥ നിലനിൽക്കുന്നതിനാൽ ഈ ആത്മഹത്യക്കും സർക്കാർ ഉത്തരം പറയേണ്ടി വരും. രത്നമ്മയാണ് കൃഷ്ണ കുമാറിന്റ ഭാര്യ.മക്കൾ: സത്യനാഥൻ, സുരേന്ദ്രൻ, പൽപ്പു മഞ്ജു .മരുമക്കൾ: കണ്ണയ്യൻ, സോമണ്ണൻ, പവിത്ര , ആശ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications