വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടക്കെണി: വയനാട്ടിൽ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി; എട്ടു ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ ; മൂന്ന് വർഷത്തിനിടയിൽ പതിമൂന്നാമത്തെ ആത്മഹത്യ

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കടക്കെണി മൂലം വയനാട്ടിൽ വീണ്ടും കർഷകൻ ജീവനൊടുക്കി. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി കൃഷ്ണകുമാര്‍(55) ആണ് ആത്മഹത്യ ചെയ്തത് .വ്യാഴാഴ്ച രാവിലെ എട്ട്മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശിലേരി സഹകരണ ബാങ്കിൽ നാല് ലക്ഷം രൂപ,സ്വകാര്യ പണമിടപാടുകാർക്കായി നാല് ലക്ഷം രൂപ എന്നിങ്ങനെ ആകെ എട്ടു ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

<strong>2022നായി നിങ്ങള്‍ സജ്ജമാണോ? അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ ചോദ്യം, പ്രവര്‍ത്തകരുടെ മറുപടി ഇങ്ങനെ</strong>2022നായി നിങ്ങള്‍ സജ്ജമാണോ? അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ ചോദ്യം, പ്രവര്‍ത്തകരുടെ മറുപടി ഇങ്ങനെ

മൃതദേഹം തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി ജില്ലാആശുപത്രിയിലേക്ക് കൊണ്ടു പോയി. മാനന്തവാടി കാട്ടിക്കുളം തെറ്റ് റോഡിൽ വനത്തിനകത്തായിരുന്നു കൃഷ്ണകുമാറും കുടുംബവും താമസിച്ചിരുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ ഇവിടെ നിന്ന് പത്ത് വർഷം മുമ്പാണ് തൃശ്ശിലേരി ആനപ്പാറയിലേക്ക് താമസം മാറിയത്. ഇവിടെ രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത് താമസിച്ച് പുതിയ വീടും നിർമ്മിച്ചിരുന്നു. ഈ ആവശ്യങ്ങൾക്കെല്ലാമായി എടുത്ത വായ്പ കൃഷി നശിച്ചതോടെ തിരിച്ചടക്കാനായില്ല.

vvkrishnankutty-1

കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാർ വലിയ മാനസികസംഘർഷത്തിലായിരുന്നുവെന്ന് സഹോദരൻ സുന്ദരൻ പറയുന്നു. വയനാട്ടിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടക്കുന്ന പതിമൂന്നാമത്തെ ആത്മഹത്യയാണിത്. ജില്ലയിൽ കഴിഞ്ഞ ദിവസം കർഷകന്റ വീടും സ്ഥലവും ജപ്തി ചെയ്തതിനെ തുടർന്നുള്ള പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് വീണ്ടുമൊരു ആത്മഹത്യ കൂടി ഉണ്ടായിരിക്കുന്നത്. നിലവിൽ ഭൂരിഭാഗം കർഷക സംഘടനകളും പ്രതിഷേധത്തിലാണ്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ മൊറട്ടോറിയം ഉത്തരവിറക്കാത്ത അവസ്ഥ നിലനിൽക്കുന്നതിനാൽ ഈ ആത്മഹത്യക്കും സർക്കാർ ഉത്തരം പറയേണ്ടി വരും. രത്നമ്മയാണ് കൃഷ്ണ കുമാറിന്റ ഭാര്യ.മക്കൾ: സത്യനാഥൻ, സുരേന്ദ്രൻ, പൽപ്പു മഞ്ജു .മരുമക്കൾ: കണ്ണയ്യൻ, സോമണ്ണൻ, പവിത്ര , ആശ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
farmer commit suicide in wayanad after debt threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X