വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ: കടക്കെണിയിലായ കര്‍ഷകനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കാര്‍ഷികമേഖല പാടെ തകര്‍ന്ന വയനാട്ടില്‍ മറ്റൊരു കര്‍ഷക ആത്മഹത്യ കൂടി. ഫെബ്രുവരി 24ന് കാണാതായ കര്‍ഷകനെ കഴിഞ്ഞ ദിവസം വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കടബാധ്യതയാണ് തവിഞ്ഞാല്‍ വിമലനഗറിലെ മച്ചാട്ട് സ്റ്റീഫന്റെ (ബേബി- 56) മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.

കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യയിലെത്തി.... വാഗ അതിര്‍ത്തിയില്‍ ആവേശ സ്വീകരണം!!

പണം നല്‍കാനുള്ളവരുടെ വിവരങ്ങള്‍ എഴുതിവെച്ചിട്ടായിരുന്നു സ്റ്റീഫന്‍ വീടുവിട്ടിറങ്ങിയതെന്നും പറയുന്നു. വീടിന് മുന്നൂറ് മീറ്റര്‍ അകലെ റോഡരുകിലായിരുന്നു സ്റ്റീഫന്റെ മൃതദേഹം കണ്ടെത്തിയത്. സ്റ്റീഫനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് കര്‍ഷകനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുന്നത്.

Stephen

ഭൂമി പാട്ടത്തിനെടുത്ത് സ്റ്റീഫന്‍ വാഴകൃഷി നടത്തിയിരുന്നെങ്കിലും കഴിഞ്ഞ പ്രളയത്തില്‍ ഇത് പൂര്‍ണമായി നശിച്ചുപോയിരുന്നുവെന്ന് പറയുന്നു. രണ്ടായിരത്തിലധികം വാഴ ഇത്തരത്തില്‍ നശിച്ചുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത് കൂടാതെ ഒരു ലക്ഷം രൂപ മാനന്തവാടിയിലെ ബാങ്കില്‍ നിന്നും സ്റ്റീഫന്‍ വായ്പയെടുത്തിരുന്നു. ഇതിന് പുറമെ മകളുടെ വിദ്യാഭ്യാസത്തിനും സ്റ്റീഫന്‍ വായ്പയെടുത്തിരുന്നതായി പറയുന്നു.

ഈ കടബാധ്യതയാണ് സ്റ്റീഫനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വയനാട്ടില്‍ അടുത്തിടെ കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുകയാണ്. കര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന കുടിയേറ്റ മേഖലയായ പുല്‍പ്പള്ളിയില്‍ മാത്രം അടുത്തിടെ ജീവനൊടുക്കിയത് മൂന്ന് കര്‍ഷകരാണ്. അമരക്കുനി വട്ടമല രാഘവന്‍ (62), പുല്‍പ്പള്ളി കാപ്പിസെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍(53), പുല്‍പ്പള്ളി ആലൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ മാനിക്കാട്ട് രാമദാസ് (57) എന്നിവരാണ് കുടിയേറ്റ മേഖലയില്‍ നിന്നുമാത്രം ആത്മഹത്യ ചെയ്തത്.

സുല്‍ത്താന്‍ബത്തേരി താലൂക്കിലെ വടുവഞ്ചാലില്‍ ആപ്പാളം വീട്ടിയോട് രാമകൃഷ്ണന്‍(42) എന്ന കര്‍ഷകനും കടബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യകള്‍ പെരുകുമ്പോഴും കാര്‍ഷികമേഖലയെ സഹായിക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നതാണ് കര്‍ഷകസംഘടനകള്‍ ഉന്നയിക്കുന്ന ആരോപണം.

Wayanad
English summary
Farmer's suicide in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X