വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തകര്‍ന്നടിഞ്ഞ് വയനാടന്‍ കാര്‍ഷികമേഖല; നഷ്ടപരിഹാരവിതരണവും എങ്ങുമെത്തിയില്ല; പുതുവര്‍ഷത്തിലും കര്‍ഷക ആത്മഹത്യ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാടന്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ച അതിജീവിക്കാനാവാതെ പുതുവര്‍ഷം പിറന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍ വീണ്ടും കര്‍ഷക ആത്മഹത്യ. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ ചീരാലിലാണ് കര്‍ഷകന്‍ കഴിഞ്ഞ ദിവസം കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്ത്. ചീരാല്‍ കൊമ്മാട് മുട്ടുകൊല്ലി ബാലകൃഷ്ണന്‍ (47)ആണ് ആത്മഹത്യ ചെയ്തത്.

<strong>തവിഞ്ഞാല്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ: സിപിഎം നേതാവിന്റെ പങ്കറിയാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ചര്‍ച്ച തിങ്കളാഴ്ച</strong>തവിഞ്ഞാല്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ: സിപിഎം നേതാവിന്റെ പങ്കറിയാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ചര്‍ച്ച തിങ്കളാഴ്ച

വീടിന് സമീപത്തെ തോട്ടത്തിലാണ് ബാലകൃഷ്ണനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലും മറ്റുമായി ഏഴു ലക്ഷം രൂപയോളം കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. കടബാധ്യത മൂലം ബാലകൃഷ്ണന്‍ മനോവിഷമത്തിലായിരുന്നുവെന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇടക്കാലത്ത് വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ തീരെ കുറഞ്ഞിരുന്നു.

farmers

എന്നാല്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ചയും വിലയിടിവും മൂലം സാമ്പത്തികപ്രതിസന്ധികളില്‍പ്പെട്ട് കര്‍ഷകര്‍ വീണ്ടും ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയാണ്. പ്രളയക്കെടുതിയില്‍പ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായവിതരണം പോലും എങ്ങുമെത്തിയിട്ടില്ല. സര്‍ക്കാര്‍ അനുവദിച്ച 17 കോടി രൂപയില്‍ ഒമ്പത് കോടിയും നല്‍കിയത് നേരത്തെ സംഭവിച്ച കൃഷിനാശത്തിനുള്ള നഷ്ടപരിഹാരമായിരുന്നു. 1008 കോടി രൂപയുടെ നാശനഷ്ടമുണ്ടായ വയനാട്ടില്‍ 17 കോടി കൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കാനാവുന്നതല്ല.

കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജില്ലയില്‍ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ വയനാട്ടില്‍ ആത്മഹത്യ ചെയ്തത് നാല് കര്‍ഷകരാണ്. കടബാധ്യതയാണ് ഈ കര്‍ഷകരെയെല്ലാം ആത്മഹത്യയിലേക്ക് നയിച്ചത്. കാര്‍ഷികമേഖലയായ പുല്‍പ്പ ള്ളിയിലാണ് മൂന്ന് കര്‍ഷകരും ആത്മഹത്യ ചെയ്തത്. പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന്‍ (62), പുല്‍പ്പള്ളി കാപ്പിസെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍(53), പുല്‍പ്പള്ളി ആലൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ മാനിക്കാട്ട് രാമദാസ് (57) എന്നിവരാണ് പുല്‍പ്പള്ളിയില്‍ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകര്‍.

ആത്മഹത്യ ചെയ്ത രാഘവന് ജില്ലാസ ഹകരണ ബാങ്കിന്റെ പുല്‍പ്പള്ളി സാഹാഹ്നശാഖയില്‍ അഞ്ച് ലക്ഷം രൂപയും, എസ് ബി ഐയുടെ കാപ്പിസെറ്റ് ശാഖയില്‍ ഏഴ് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുമുണ്ടായിരുന്നു. മരിച്ച അജിത്തിനും വിവിധയിടങ്ങളില്‍ കടബാധ്യതയുണ്ടായിരുന്നു. രാമദാസിനും വിവിധ സാമ്പത്തികസ്ഥാപനങ്ങളായി അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. 2018-ല്‍ മാത്രം കടബാധ്യത മൂലം ജീവനൊടുക്കിയത് അഞ്ച് കര്‍ഷകരായിരുന്നു.

ലക്ഷക്കണക്കിന് കടബാധ്യതയുണ്ടായിരുന്ന യുവകര്‍ഷകനായ മാനന്തവാടി കമ്മന കുണ്ടാല പാറേമറ്റത്തില്‍ ഷിബു (44) ഈ വര്‍ഷം ജനുവരില്‍ ആത്മഹത്യ ചെയ്തിരുന്നു. 2017 സെപ്റ്റംബറില്‍ ആറര ലക്ഷം രൂപയുടെ കടക്കെണിയെ തുടര്‍ന്ന് കല്ലൂര്‍ കല്ലുമുക്ക് കരട്മാട് ഭാസ്‌ക്കരനും (65) ആത്മഹത്യ ചെയ്തിരുന്നു. സര്‍ഫാസി ആക്ട് പ്രകാരം 8000 കര്‍ഷകര്‍ ഇപ്പോഴും വയനാട്ടില്‍ ജപ്തിഭീഷണിയിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി കാര്‍ഷികമേഖലയില്‍ ഇടപ്പെട്ടില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.

Wayanad
English summary
Farmer suicide in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X