വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൃഷിഭവന്റെ നെല്‍വിത്തുകള്‍ വീണ്ടും ചതിച്ചു; മുളച്ചുപൊന്തിയത് പുല്ലുകള്‍; ദുരിതത്തിലായത് വെള്ളമുണ്ടയിലെ കര്‍ഷകര്‍

  • By Desk
Google Oneindia Malayalam News

മാനനന്തവാടി: കൃഷിഭവന്‍ നല്‍കിയ നെല്‍വിത്തുകള്‍ വിതച്ച കര്‍ഷകരെ ദുരിതത്തിലാക്കി വീണ്ടും മുളച്ചുപൊന്തിയത് കളകള്‍. ഇത്തവണ ഏക്കര്‍ കണക്കിന് സ്ഥലത്തെ പാടങ്ങളിലാണ് നെല്ലിന് പകരം വിവിധതരം പുല്ലിനങ്ങള്‍ മുളച്ചുപൊന്തിയിരിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളായ കരിങ്ങാരി, പാലിയാണ, കക്കടവ് തുടങ്ങിയ പാടങ്ങളിലാണ് നെല്‍വിത്തുകള്‍ നട്ടതിന് പിന്നാലെ വിവിധതരം പുല്ലുകള്‍ മുളച്ചുപൊന്തിയിരിക്കുന്നത്.

<strong>ശബരിമല ആചാരത്തെ തകര്‍ത്താല്‍ സ്വയം തകര്‍ക്കപ്പെടും; നാമജപം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത നടപടി ഹിന്ദുത്വത്തോടുള്ള വെല്ലുവിളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി</strong>ശബരിമല ആചാരത്തെ തകര്‍ത്താല്‍ സ്വയം തകര്‍ക്കപ്പെടും; നാമജപം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത നടപടി ഹിന്ദുത്വത്തോടുള്ള വെല്ലുവിളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

അതിശക്തമായ കാലവര്‍ഷത്തില്‍ കൃഷിനാശം മൂലം ഭീമമായ സാമ്പത്തികബാധ്യതയുണ്ടായ പ്രദേശമാണിവിടം. എല്ലാം നശിപ്പിച്ച് കാലവര്‍ഷം പോയതിന് പിന്നാലെ ഏറെ ശ്രമകരമായാണ് രണ്ടാം തവണ കര്‍ഷകര്‍ ഈ ഭാഗങ്ങളില്‍ കൃഷിയിറക്കിയത്. കീടരോഗബാധയടക്കമേറ്റ ഈ കൃഷിഭൂമിയില്‍ നെല്ല് പ്രതീക്ഷിച്ച് വിത്ത് നട്ട കര്‍ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത് നെല്ലിനിടയില്‍ തിങ്ങിവളര്‍ന്നുനില്‍ക്കുന്ന കര്‍ണാടകയില്‍ കാണുന്ന ചില പുല്ലിനങ്ങളാണ്. നെല്‍വിത്തിനൊപ്പം വിവിധ പുല്ലിനങ്ങളുടെ വിത്തുകളും ഇടകലര്‍ന്നതാണ് കളകള്‍ വര്‍ധിക്കാനുള്ള കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Paddy

പാലിയാണ, കരിങ്ങാരി, കക്കടവ്, കൊമ്മയാട് എന്നീ പാടങ്ങളില്‍ വെള്ളപ്പൊക്കം മൂലം കൃഷിപാടെ നശിച്ചിരുന്നു. വെള്ളത്തിനടിയിലായ നെല്‍കൃഷി പാടെ നശിച്ചപ്പോള്‍ ഏറെ പ്രതിസന്ധികളാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നത്. ഇതിന് ശേഷമാണ് കൃഷിഭവനില്‍ നിന്നും ലഭിച്ച നെല്‍വിത്ത് ഉപയോഗിച്ച് രണ്ടാമത് കൃഷിക്കൊരുങ്ങുന്നത്. പേര്യക്കോട്ടില്‍ മാത്യു, കണിയാന്‍കണ്ടികുനിയില്‍ അനന്തന്‍, താഴത്തുവീട് നളിനാക്ഷന്‍, പേര്യാക്കോട്ടില്‍ ഏലിക്കുട്ടി എന്നിവരുടെ നെല്‍കൃഷി മൂഞ്ഞബാധയെ തുടര്‍ന്ന് പാടെ നശിച്ചുകഴിഞ്ഞു.

ഇതിന് പുറമെയാണ് വിളഞ്ഞുകൊണ്ടിരിക്കുന്ന പാടങ്ങളില്‍ അതിരൂക്ഷമായി കളകള്‍ നിറഞ്ഞിരിക്കുന്നത്. രോഗബാധയും, കളകളും മൂലം കര്‍ഷകര്‍ ദുരിതത്തിലായതോടെ അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ മാനന്തവാടി കൊയിലേരിയിലെ പാടശേഖരങ്ങളിലും നെല്‍വിത്തിലുള്‍പ്പെട്ട കള മൂലം വ്യാപകമായി പുല്ലുകള്‍ മുളച്ചുപൊന്തിയിരുന്നു. ഇതും കൃഷിഭവനില്‍ നിന്നും ലഭിച്ച നെല്‍വിത്തുകളായിരുന്നു.

Wayanad
English summary
Farmers are trouble in Vellamunda at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X