വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയോ;കര്‍ഷകര്‍ ആശങ്കയില്‍; മണ്ണിരകള്‍ കൂട്ടത്തോടെ ചാവുന്നു

Google Oneindia Malayalam News

പനമരം: കൃഷിയിടങ്ങളില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. മഴ മാറി ഒരാഴ്ച്ചക്ക് ശേഷമാണ് മണ്ണിരകള്‍ ചത്തൊടുങ്ങുന്നത്. വയനാട്ടില്‍ നടവയല്‍, കായക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ കര്‍ഷകര്‍ കനത്ത ആശങ്കയിലാണ്.

ആദ്യദിവസങ്ങളില്‍ ഒന്നും രണ്ടും മണ്ണിരകളാണ് ചത്തിരുന്നതെങ്കില്‍ ദിവസം കഴിയുന്തോറും മണ്ണിരകള്‍ കൂട്ടത്തോടെ ഇല്ലാതാവുകയാണ്. നീളം കൂടിയ വലിയ മണ്ണിരകളാണ് ചത്തൊടുങ്ങുന്നത്. സുരക്ഷിത സ്ഥാനം തേടി കുടിയേറുന്ന മണ്ണിരകളാണ് ഇത്തരത്തില്‍ ചത്തൊടുങ്ങുന്നതെന്നാണ് കണ്ടെത്തല്‍. പ്രധാനമായും കൃഷിയിടങ്ങളിലും വീടിന്റെ മുറ്റത്തുമെല്ലാം മണ്ണിരള്‍ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തുകയാണ്.

earthworm

എന്നാല്‍ മണ്ണിര ചത്തൊടുങ്ങുന്നത് വരാനിരിക്കുന്ന കൊടുവരള്‍ച്ചയുടെ സൂചനയാണെന്ന് വേണം വരുതാന്‍. ഇതാണ് കര്‍ഷകരെ പേടിപ്പിക്കുന്നത്. മണ്ണ് ചുട്ടുപൊള്ളുന്നതാണ് മണ്ണിര ചാകാന്‍ കാരണമെന്ന് അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും സ്ഥിരീകരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലും സമാന സ്ഥിതി ഉണ്ടായിരുന്നു. മഴ മാറിയതോടെ മണ്ണിരകള്‍ ഇല്ലാതാവാന്‍ തുടങ്ങി.

കഴിഞ്ഞ വര്‍ഷം മണ്ണിരകള്‍ ചത്തതിന് പിന്നാലെ് അവിടങ്ങളിലെ മണ്ണ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പരിശോധിച്ച മണ്ണെല്ലാം തന്നെ ജൈവ ഘടകങ്ങളാലും പോക്ഷക ഘടകങ്ങളാലും സമ്പുഷ്ടമായിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍. അമ്ലഗുണം ഏറിയതുമായിരുന്നു മണ്ണ്. ഇതോടെയാണ് ചൂട് കൂടിയ മണ്ണ് തന്നെയാണ് മണ്ണിരകളുടെ മരണത്തിന് കാരണമെന്ന് കണ്ടെത്തുന്നത്.

ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ പ്രധാന സവിശേഷത അത് ചൂടിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നുവെന്നതാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ മണ്ണ് വിണ്ടുകീറും. മേല്‍മണ്ണിന്റെ ഈര്‍പ്പം ഇല്ലാതാവുമ്പോള്‍ മണ്ണിരകള്‍ തണുപ്പ് തേടി മണ്ണിന്റെ ഉള്ളിലേക്ക് നീങ്ങാന്‍ തുടങ്ങും. എന്നാല്‍ ഇതിന് വിപരീതമായി മണ്ണിരകള്‍ മുകളിലോട്ട് നീങ്ങുമ്പോഴാണ് ചുടേറ്റ് ചത്ത് പോകുന്നത്. പ്രധാനമായും 10 മുതല്‍ 30 സെന്റീമീറ്ററിലാണ് മണ്ണിരകള്‍ വസിക്കുന്നത്.

ഇതൊടൊപ്പം തന്നെ കനത്ത മഴയില്‍ മണ്ണിലെ ജൈവാംശം ഒലിച്ച് പോകുകയും ജലാംശം പിടിച്ച് നിര്‍ത്തിനുള്ള അതിന്റെ ശേഷി കുറയുകയും ചെയ്യും. മണ്ണിരകള്‍ക്ക് 15 മുതല്‍ 28 ഡിഗ്രിവരെ ചൂടില്‍ വരെ വസിക്കാന്‍ സാധിക്കും. എന്നാല്‍ മഴ മാറി ഇതിലും കൂടുതല്‍ ചൂട് ശക്തമാവുന്നതോടെയാണ് മണ്ണിര ചാവുന്നത്.

 കൊലപാതകത്തിൽ കലാശിച്ചത് മുൻവൈരാഗ്യം:ഗൂഢാലോചന ഫാം ഹൌസിൽ വെച്ച്;ഇരട്ടക്കൊലക്കേസ് റിമാൻഡ് റിപ്പോർട്ട് കൊലപാതകത്തിൽ കലാശിച്ചത് മുൻവൈരാഗ്യം:ഗൂഢാലോചന ഫാം ഹൌസിൽ വെച്ച്;ഇരട്ടക്കൊലക്കേസ് റിമാൻഡ് റിപ്പോർട്ട്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകൾ കുറവ്, രോഗം 1140 പേര്‍ക്ക് കൂടി, ആകെ മരണം 300ലേക്ക്!സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകൾ കുറവ്, രോഗം 1140 പേര്‍ക്ക് കൂടി, ആകെ മരണം 300ലേക്ക്!

Wayanad
English summary
Farmers are worried about the death of earthworms on farms at wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X