വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്യമൃഗശല്യത്തില്‍ പൊറുതി മുട്ടി കര്‍ഷകര്‍; ഒടുവില്‍ വനപാലകര്‍ക്ക് മുന്നറിയിപ്പ് ബോര്‍ഡ്

Google Oneindia Malayalam News

കല്‍പ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമായതോടെ വേറിട്ട പ്രതിഷേധവുമായി കര്‍ഷകര്‍. വനം വകുപ്പിന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കൃഷിയിടത്തില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നത് പതിവായതോടെ വഴിമുട്ടിയിരിക്കുകയാണ് കര്‍ഷകര്‍. പിന്നാലെ നടവയല്‍ പ്രദേശത്തെ കര്‍ഷകന്‍ മണിമലയില്‍ ബിനോയിയാണ് പുതിയ പ്രതിഷേധ രീതിക്ക് തുടക്കമിടുകയാണ്.

'ദേഹത്ത് കയറി നിന്ന് അയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു,കഴുത്ത് ഞെരിച്ചു'; ഭർത്താവിനെതിരെ പൂനം പാണ്ഡെ'ദേഹത്ത് കയറി നിന്ന് അയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു,കഴുത്ത് ഞെരിച്ചു'; ഭർത്താവിനെതിരെ പൂനം പാണ്ഡെ

വനം വകുപ്പ് അധികൃതരുടെ ശ്രദ്ധക്ക് എന്ന് പറഞ്ഞാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ' കാട്ടിലെ മൃഗങ്ങളെ കാട്ടില്‍ നിര്‍ത്തുക. എന്റെ കൃഷിയിടത്തില്‍ വിവിധ കൃഷികള്‍ ഞാന്‍ ചെയ്യുന്നുണ്ട്.മരുന്ന് തളിച്ചിട്ടുമുണ്ട്. എന്റെ കൃഷിയിടത്തില്‍ വന്യമൃഗങ്ങള്‍ കയറി അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനോ എന്റെ കുടുംബമോ ഉത്തരവാദികളായിരിക്കില്ല.' എന്നായിരുന്നു ബോര്‍ഡില്‍ മുന്നറിയിപ്പ് അറിയിച്ചിരിക്കുന്നത്.

elephant

വന്യമൃഗശല്യം സഹിക്കവയ്യാതെ കര്‍ഷകര്‍ വനം വകുപ്പില്‍ പരാതി നല്‍കിയതിന് പുറമേ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

വന്യമൃഗശല്യത്തിനെതിരെ നേരത്തേയും ജനകീയ സമിതി രൂപീകരിച്ച്് സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഫലമില്ലാതെ വന്നതോടെയാണ് പുതിയ പ്രതിഷേധ രീതി മുന്നോട്ട് വെച്ചത്. മൂന്നാഴ്ച്ചയായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ കയറി കൃഷി നശിപ്പിച്ചാല്‍ അതിന്റെ നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കാറില്ല.

ബിനോയിയുടെ നാല് ഏക്കര്‍ കൃഷിയിടത്തിലെ തെങ്ങും കമുങ്ങും അടക്കമുള്ള വിളകള്‍ പൂര്‍ണ്ണമായും കഴിഞ്ഞ വര്‍ഷങ്ങളില്‍ കാട്ടാന നശിപ്പിച്ചിരുന്നു. എന്നാല്‍ ഇത്വണം നേന്ത്രവാഴയും കാപ്പിയും കൃഷിയും അടക്കം വലിയ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കാട്ടാന ശല്യം ഒഴിവാക്കുന്നതിനായി സ്ഥാപിച്ച വൈദ്യുതി വേലിയും തകര്‍ത്തിരിക്കുകയാണ്.

ഒട്ടേറെ കര്‍ഷകരുടെ കൃഷികളും വൈദ്യൂതി വേലിയും ശുദ്ധ ജലത്തിനായുള്ള പൈപ്പുകളും വീടിന്റെ ഗേറ്റുകളും കൃഷിയിടത്തിലെ ഷെഡുകളുമെല്ലാം കാട്ടാന നശിപ്പിക്കുകയാണെന്നാണ് പരാതി പാതിരി സൗത്ത് സെഷന്‍ വനത്തില്‍ നിന്നാണ് കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്.

 മുഖ്യമന്ത്രിയെയും കെടി ജലീലിനെയും സിപിഐ വിമർശിച്ചിട്ടില്ല: വാർത്തകൾ നിഷേധിച്ച് കാനം രാജേന്ദ്രൻ!! മുഖ്യമന്ത്രിയെയും കെടി ജലീലിനെയും സിപിഐ വിമർശിച്ചിട്ടില്ല: വാർത്തകൾ നിഷേധിച്ച് കാനം രാജേന്ദ്രൻ!!

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗസ്ഥിതി വീണ്ടും വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻഎസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗസ്ഥിതി വീണ്ടും വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

അന്ന് സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞു; ഇന്ന് നരേന്ദ്ര മോദിയുമായി സംവദിച്ചു; ആരാണ് അഫ്ഷാന്‍ ആഷിഖ്അന്ന് സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞു; ഇന്ന് നരേന്ദ്ര മോദിയുമായി സംവദിച്ചു; ആരാണ് അഫ്ഷാന്‍ ആഷിഖ്

Wayanad
English summary
farmers protest in wayanad against wild animal attack: setup warning board in agricultural field
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X